തദ്ദേശ സ്ഥാപനങ്ങൾ 30 വരെ അവധിയില്ലാതെ പ്രവർത്തിക്കും

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനായി 30വരെയുള്ള എല്ലാ അവധിദിവസങ്ങളിലും സംസ്ഥാനത്തെ മുഴു വൻ തദ്ദേശസ്ഥാപന ഓഫീസുകളും തുറന്നുപ്രവർത്തിപ്പിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. 2025ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുതുക്കൽ നടപടികൾ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പുരോഗമിക്കുകയാണ്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് (ഇആർഒ) ലഭിച്ച അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് നിർദേശം.