സെൻട്രൽ പ്രീ മെട്രിക് സ്‌കോളർഷിപ്പ്

കണ്ണൂർ :അനാരോഗ്യകരമായ ചുറ്റുപാടിൽ പണിയെടുക്കുന്നവരുടെ മക്കൾക്കുള്ള സെൻട്രൽ പ്രീ മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് /അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന, സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾ സ്ഥാപന മേധാവികൾ മുഖേന ആഗസ്റ്റ് 31 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ജാതി, മതം, വരുമാനം എന്നിവ ബാധകമല്ല. കൂടുതൽ വിവരങ്ങൾക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497-2700596.