ജില്ലാപഞ്ചായത്ത് കാർഷിക മേള; സ്റ്റാളിന് അപേക്ഷിക്കാം

കണ്ണൂർ: ജില്ലാപഞ്ചായത്ത് പദ്ധതി പ്രകാരം കണ്ണൂർ പോലീസ് മൈതാനത്തു നടത്തുന്ന കാർഷിക പരമ്പരാഗത വ്യവസായ ഉൽപന്ന പ്രദർശന വിപണന മേളയിൽ സ്റ്റാൾ ആവശ്യമുള്ള കണ്ണൂർ ജില്ലയിലെ വിവിധ വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉൽപാദന യൂണിറ്റുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് 19 ന് വൈകീട്ട് നാല് മണിക്കകം ലഭിക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാം. ഫോൺ: 0497 2700928