ഓണം കളറാക്കാനൊരുങ്ങി സപ്ലൈകോ; ഭക്ഷ്യകിറ്റുകളും സമ്മാനങ്ങളും

Share our post

കണ്ണൂർ: ഓണത്തെ വരവേൽക്കാൻ സപ്ലൈകോയുടെ ഗിഫ്റ്റ് കാർഡുകളും ആകർഷകമായ കിറ്റുകളും വിപണിയിലെത്തുന്നു. ജീവനക്കാര്‍ക്ക് ഓണസമ്മാനങ്ങള്‍ നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുന്ന വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്കും സപ്ലൈകോയുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കാം. 1225 രൂപ വിലയുള്ള 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും 625 രൂപ വിലയുള്ള 10 ഇനങ്ങളുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള ഒൻപത് ശബരി ഉൽപന്നങ്ങൾ അടങ്ങിയ ശബരി സിഗ്‌നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും ആണ് സപ്ലൈകോ നല്‍കുന്നത്. സമൃദ്ധി കിറ്റിൽ അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, ശബരി ബ്രാന്‍ഡിലെ ഗോള്‍ഡ് തേയില, കടുക്, ഉലുവ, ജീരകം, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്‌സ്,  മില്‍മ നെയ്യ്, കിച്ചന്‍ ട്രഷേഴ്‌സ് സാമ്പാര്‍ പൊടി, ആശീര്‍വാദ് ആട്ട, ശര്‍ക്കര പൊടി, കിച്ചന്‍ ട്രഷേഴ്‌സ് മാങ്ങ അച്ചാര്‍, കടല എന്നിവയും സമൃദ്ധി മിനി കിറ്റിൽ അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, ശബരി ബ്രാന്‍ഡിലെ കടുക്, മഞ്ഞള്‍പ്പൊടി, പായസം മിക്‌സ്,  മില്‍മ നെയ്യ്,  കിച്ചന്‍ ട്രഷേഴ്‌സ് സാമ്പാര്‍പൊടി, ശര്‍ക്കര പൊടി എന്നിവയാണ് ഉൾക്കൊള്ളുന്നത്.

ശബരി സിഗ്നേച്ചർ കിറ്റിൽ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, സാമ്പാര്‍ പൊടി, രസം പൊടി, ഉലുവ, കടുക്, പാലട/ സേമിയ പായസം മിക്‌സ്, പുട്ടുപൊടി എന്നിവയാണുള്ളത്. ഓണക്കാലത്ത്  സപ്ലൈകോ വിൽപനശാലകളില്‍  32 പ്രമുഖ ബ്രാന്‍ഡുകളുടെ 288 നിത്യോപയോഗ ഉൽപന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളോ 10 മുതല്‍ 50 ശതമാനം വരെ  വിലക്കുറവോ നല്‍കും. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കിച്ചന്‍ ട്രഷേഴ്‌സ്, ഐടിസി, ജ്യോതിലാബ്  തുടങ്ങിയ മുന്‍നിര കമ്പനികളുടെ ഉൽപന്നങ്ങള്‍ക്കാണ് ഓഫർ. സോപ്പ്, ഡിറ്റർജന്റുകള്‍, ബ്രാന്‍ഡഡ് ഭക്ഷ്യ – ഭക്ഷ്യേതര ഉൽപന്നങ്ങള്‍ എന്നിവയ്ക്കും ഓഫറുകളുണ്ട്. ഇതോടൊപ്പം 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാര്‍ഡുകളും വിതരണത്തിനായി തയ്യാറാണ്.  ഇതുപയോഗിച്ച് സപ്ലൈകോയുടെ വിൽപനശാലകളില്‍ നിന്ന്  ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ ഒക്ടോബര്‍ 31 വരെ വാങ്ങാം. സപ്ലൈകോയില്‍ നിന്ന് ഓണക്കാലത്ത് ആയിരം രൂപയിലധികം സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി നടത്തുന്ന ലക്കി ഡ്രോയിലൂടെ ഒരു പവന്റെ സ്വർണ നാണയമടക്കം നിരവധി സമ്മാനങ്ങളുണ്ട്. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ മറ്റു  സമ്മാനങ്ങളും നല്‍കും. സപ്ലൈകോയുടെ പ്രത്യേക ഗിഫ്റ്റ് കാര്‍ഡുകളെക്കുറിച്ചും കിറ്റ് പദ്ധതിയെക്കുറിച്ചും കൂടുതലറിയാന്‍   അടുത്തുള്ള സപ്ലൈകോ വിൽപനശാലയുമായി ബന്ധപ്പെടാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!