കാറ്ററിംഗ് മേഖലയിൽ 20 ശതമാനം വില വർധന

Share our post

കണ്ണൂർ: കാറ്ററിംഗ് ഭക്ഷണങ്ങൾക്ക് ഇരുപത് ശതമാനം വില വർധിപ്പിച്ചതായി കേരള കാറ്ററേഴ്‌സ് അസോസിയേഷൻ (കെ.സി.എ) ഭാരവാഹികൾ പറഞ്ഞു. ഭക്ഷണ നിർമാണ ഉൽപന്നങ്ങൾക്ക് അടിക്കടി വില വർധിക്കുന്നത് കാറ്ററിങ് മേഖലയിൽ വൻ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. വെളിച്ചെണ്ണ, ബിരിയാണി അരി, തേങ്ങ, പച്ചക്കറി എന്നിവക്കെല്ലാം വില വർധിച്ചു. ഓണക്കാലത്ത് സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാത്ത അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങളും വിവിധ ഗ്രൂപ്പുകളും വിലക്കുറവിൽ ഓണസദ്യ വിപണയിലെത്തിക്കുന്നത് ഈ മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ്. ഇവർക്കെതിരേ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സാജു വാകാനിപ്പുഴ, ബിജു കുണ്ടത്തിൽ, സി.എം മെഹറൂഫ്, രാജേഷ് റോസ് ആൻഡ് റോസ്, ബോാബിരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!