വിസ തട്ടിപ്പ് കേസിൽ പ്രതി അറസ്റ്റിൽ
ഇരിട്ടി: വിസ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പായം വട്ട്യറ സ്വദേശി ജോൺ ക്രിസ്റ്റഫറിനെ (45) പൊലീസ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തു. കരിക്കോട്ടക്കരി ഇൻസ്പെക്ടർ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. അങ്ങാടിക്കടവിൽ ട്രാവൽ ഏജൻസി നടത്തിവരുന്ന വാണിയപ്പാറ സ്വദേശിനി നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് 55 ലക്ഷം രൂപയാണ് ഇവരിൽനിന്ന് പ്രതി കബളിപ്പിച്ചത്. എസ്.ഐ മുഹമ്മദ് നജ്മി, എ.എസ്.ഐ പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുകേഷ് ഊരത്തൂർ, ഡിവൈ.എസ്.പി സ്പെഷൽ സ്ക്വാഡ് അംഗം എ.എം. ഷിജോയി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
