ഇനി തോന്നുംപടി വാങ്ങരുത്; അക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് നിശ്ചയിച്ചു

Share our post

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ സേവനങ്ങൾക്ക് കെസ്മാർട്ട് വഴി അപേക്ഷ സമർപ്പിക്കുന്നതിനും മറ്റിടപാടുകൾക്കുംഅക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് നിശ്ചയിച്ച് സർക്കാർ. അക്ഷയ സെന്ററുകൾ തോന്നുംപടി നിരക്ക് ഈടാക്കുന്നതായിപരാതികൾ ഉയർന്നതോടെയാണിത്. വിവിധ സേവനങ്ങൾക്ക് 10 മുതൽ 100 രൂപ വരെയാണ് സർവീസ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്. നികുതികളും ഫീസുകളും അടയ്ക്കുന്നതിന് 1000 രൂപ വരെയുള്ള തുകയ്ക്ക് 10 രൂപയാണ് സർവീസ് ചാർജ്. 1001 മുതൽ 5000 രൂപ വരെയുള്ള തുകയ്ക്ക് 20 രൂപ. 5000 രൂപയ്ക്ക് മുകളിലുള്ള തുകയുടെ 0.5% അല്ലെങ്കിൽ 100 രൂപ (ഏതാണോ കുറഞ്ഞത്). അക്ഷയ കേന്ദ്രങ്ങൾ ഈടാക്കുന്ന സേവന നിരക്കുകൾ, അപേക്ഷാ ഫീസ് എന്നിവ സംബന്ധിച്ച പട്ടിക പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്. കെ സ്മാർട്ട് വഴി ലഭ്യമാകുന്ന സേവനങ്ങളിൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഇൻഫർമേഷൻ കേരള മിഷനും കേരള സംസ്ഥാന അക്ഷയ പ്രോജക്ട് ഓഫീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

വിവിധ സേവനങ്ങളും സർവീസ് ചാർജും

 ജനനമരണ രജിസ്‌ട്രേഷൻ……………………………………………………40 രൂപ

 വിവാഹ രജിസ്‌ട്രേഷൻ(പൊതുവിഭാഗം)…………………………………..70 രൂപ(പേജ് ഒന്നിന് 3 രൂപ നിരക്കിൽ പ്രിന്റിംഗ്, സ്‌കാനിംഗ് ചാർജുകൾ)

വിവാഹ രജിസ്‌ട്രേഷൻ(എസ്.സി,എസ്.ടി)……………………………….50 രൂപ(പ്രിന്റിംഗും സ്‌കാനിംഗും ഉൾപ്പെടെ)

 ലൈസൻസ് അപേക്ഷ…………………………………………………………60 രൂപ

 വിവിധ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ………………….. 10 രൂപ (ഒരു പേജിന്)

 ഉടമസ്ഥാവകാശം മാറ്റുന്നതിന്………………………………………………..50 രൂപ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!