കെ.കെ.ടയേഴ്സ് പേരാവൂരിന്റെ നവീകരിച്ച ഷോറൂം പ്രവർത്തനം തുടങ്ങി

പേരാവൂർ: കെ.കെ.ടയേഴ്സ് പേരാവൂരിന്റെ നവീകരിച്ച ഷോറൂം മുരിങ്ങോടി കുരിശുപള്ളിക്കവലയിലെ ഓഷ്യൻ പേൾ റസിഡൻസി കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. കെ.കെ.ഗ്രൂപ്പ് എം.ഡി കെ.കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വി.ഗീത,വ്യാപാരി നേതാക്കളായ കെ.കെ.രാമചന്ദ്രൻ, ഷിനോജ് നരിതൂക്കിൽ, ഷബി നന്ത്യത്ത്, ഓഷ്യൻ പേൾ റസിഡൻസി പ്രതിനിധികൾ, കെ.കെ.ബിൽഡേഴ്സ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.