അർജുൻ ആയങ്കി തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ; പിടികൂടിയത് കഴക്കൂട്ടത്തെ ഗുണ്ടയുടെ വീട്ടിൽ നിന്ന്
തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ പട്ടികയിൽപ്പെട്ട ആദർശിന്റെ വീട്ടിൽ നിന്നാണ് അർജുനെ കസ്റ്റഡിലെടുത്തത്. കരുതൽ തടങ്കലെന്നാണ് വിവരം. കുളത്തൂരുള്ള ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് റൗഡി ലിസ്റ്റിലുള്ള ആദർശിന്റെ വീട്ടിൽ പരിശോധനക്കെത്തിയതാണ് പൊലീസ്. ആദർശിനെ കരുതൽ തടങ്കലിലെടുക്കുകയായിരുന്നു ലക്ഷ്യം. ആ വീട്ടിലുണ്ടായിരുന്ന അർജുൻ ആയങ്കിയെയും കരുതൽ കസ്റ്റഡിയിലെടുത്തുവെന്ന് പൊലിസ് വ്യക്തമാക്കി. എന്നാൽ താൻ ഉത്സവം കാണാനെത്തിയതെന്നാണ് അർജുന്റെ വിശദീകരണം.
