Connect with us

PERAVOOR

പേരാവൂർ മിനി മാരത്തൺ രജിസ്‌ട്രേഷൻ തുടങ്ങി

Published

on

Share our post

പേരാവൂർ: റണ്ണേഴ്‌സ് ക്ലബ് പേരാവൂർ സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ മിനി മാരത്തണിന്റെ രജിസ്‌ട്രേഷൻ തുടങ്ങി. വോളീബോൾ താരം ജീന മാത്യുവിന് ഫോം നല്കി പേരാവൂർ എക്‌സൈസ് ഇൻസ്‌പെക്ടർടി.പി.യേശുദാസ് ഉദ്ഘാടനം ചെയ്തു. റണ്ണേഴ്‌സ് ക്ലബ് പ്രസിഡന്റ് സൈമൺ മേച്ചേരി അധ്യക്ഷനായി.

മിനി മാരത്തൺ കോ-ഓർഡിനേറ്റർ ഡെന്നി ജോസഫ് , ഷിജു ആര്യപ്പറമ്പ് , ജെയിംസ് തേക്കനാൽ , കൊയിലോട്ര റഫീഖ് , ടോമി ജോസഫ് , എം.ബി സുരേഷ്ബാബു , എൻ.പദ്മരാജൻ എന്നിവർ സംസാരിച്ചു. ഏപ്രിൽ 13ന് വൈകിട്ട് 4.30ന് നടക്കുന്ന മിനി മാരത്തണിൽ ആദ്യം രജിസ്ട്രർ ചെയ്യുന്ന 150 പേർക്കാണ് അവസരം ലഭിക്കുക.


Share our post

PERAVOOR

മതസൗഹാർദ്ദ വേദിയായി കൊളവംചാൽ അബൂ ഖാലിദ് പള്ളിയിൽ നോമ്പുതുറ

Published

on

Share our post

പേരാവൂർ: കൊളവം ചാൽ അബൂ ഖാലിദ് മസ്ജിദിൽ ഞായറാഴ്ച നടന്ന നോമ്പുതുറ മത്സൗഹാർദ്ദ വേദിയായി. നോമ്പുതുറക്ക് വിശിഷ്ടാതിഥികളായെത്തിയത് പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരുമായിരുന്നു. നോമ്പുതുറക്കുള്ള വിഭവങ്ങൾ ഏർപ്പെടുത്തിയത് മസ്ജിദിന്റെ സമീപവാസിയായ എം.രജീഷും. രജീഷിന്റെ അച്ഛൻ പടിക്കൽ ബാബുവിന്റെ സ്മരണാർഥമാണ് നോമ്പുതുറ വിഭവങ്ങൾ പള്ളിയിലേക്ക് നല്കിയത്.

മഹല്ല് പ്രസിഡന്റ് യു.വി.റഹീം , വി.കെ.റഫീഖ് , കെ.റഹീം , അരിപ്പയിൽ മജീദ് തുടങ്ങിയവർ ക്ഷേത്രഭാരവാഹികളെ സ്വീകരിച്ചു. ഖത്തീബ്റാഷിദ് ദാരിമി ഇഫ്ത്താർ സന്ദേശം നല്കി. ക്ഷേത്ര ഭാരവാഹികളായകെ.എ.രജീഷ്, കെ.കരുണൻ, വി.ഷിജു , എം.രജീഷ് തുടങ്ങിയവർ സംസാരിച്ചു.

പുതുശേരി കാളിക്കുണ്ട് ക്ഷേത്രത്തിലെ തിറയുത്സവ നാളിൽ ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര പുറപ്പെടുന്നത് അബൂ ഖാലിദ് മസ്ജിദ് അങ്കണത്തിൽ നിന്നാണ് . മസ്ജിദ് ഭാരവാഹികൾ ആശംസകൾ നേർന്ന ശേഷമാണ് ഘോഷയാത്ര പുറപ്പെടുക.


Share our post
Continue Reading

PERAVOOR

പി.എസ്.എഫിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും ചികിത്സയും

Published

on

Share our post

പേരാവൂർ: സ്പോർട്സ് ഫൗണ്ടേഷൻ തലശ്ശേരി കോംട്രസ്റ്റ് കണ്ണാസ്പത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരി ശോധനയും സൗജന്യ ചികിത്സയും നടത്തുന്നു. 29-ന് രാവിലെ ആറളത്തും 30-ന് രാവിലെ തൊണ്ടിയിൽ ഗുഡ് എർത്ത് ചെസ് കഫെയിലുമാണ് ക്യാമ്പ്. പരി ശോധനയിൽ കണ്ണട വേണ്ടവർക്ക് കണ്ണടയും ശസ്ത്രക്രിയ വേണ്ടവർക്ക് ശസ്ത്രക്രിയയും സൗജന്യമാണ്. ആദ്യം രജിസ്റ്റർചെയ്യുന്ന 100 പേർക്കാണ് അവസരം. ഫോൺ: 9447263904, 9656455151.


Share our post
Continue Reading

PERAVOOR

പേരാവൂർ പഞ്ചായത്ത് ബജറ്റ്; മുഴുവൻ ഭവനരഹിതർക്കും വീടിനും ശുചിത്വ പേരാവൂരിനും മുൻഗണന

Published

on

Share our post

പേരാവൂർ: പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും വീടിനും ശുചിത്വ-ഹരിതാഭ പേരാവൂരിനും മുൻഗണന നല്കി പേരാവൂർ പഞ്ചായത്ത് ബജറ്റ്. 28 കോടി 52 ലക്ഷം രൂപ വരവും 28 കോടി 18 ലക്ഷം ചിലവും 34 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അവതരിപ്പിച്ചു. പഞ്ചായത്ത് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും വീട് നിർമിക്കാനും ഉന്നതികളിലെ കാലഹരണപ്പെട്ട വീടുകളുടെ പുനർനിർമാണത്തിനും അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തി. ഘടക സ്ഥാപനങ്ങളെയെല്ലാം ഒരു കുടക്കീഴിലാക്കാനും ടൗണിലെ പാർക്കിങ്ങ് സംവിധാനം പരിഹരിക്കാനുമുൾപ്പെടെ ലക്ഷ്യമിട്ടുള്ള വികേന്ദ്രക്ക് അഞ്ചു കോടി വകയിരുത്തിയത് പേരാവൂരിന്റെ സമഗ്രവികസനത്തിന് വഴിയൊരുക്കും. ടൗൺ സൗന്ദര്യവത്കരണം,ടേക്ക് എ ബ്രേക്ക്, മാലിന്യമുക്ത വാർഡുകൾ തുടങ്ങി ശുചിത്വ-ഹരിതാഭ പേരാവൂരിന് ഒരു കോടിയും ബജറ്റിലുണ്ട്.

ഓപ്പൺ ജിംനേഷ്യത്തിന് കാൽ കോടി, ഉന്നതികളിലെ സമഗ്ര വികസനത്തിന് 36 ലക്ഷം, അതിരദിദ്രരെ മുഖ്യധാരയിലെത്തിക്കാൻ 30 ലക്ഷം , ശിശുസൗഹൃദ അങ്കണവാടികൾക്ക് 20 ലക്ഷം, എല്ലാ പ്രദേശത്തും തെരുവു വിളക്കുകൾ സ്ഥാപിക്കാൻ 20 ലക്ഷം, പശ്ചാത്തല മേഖലയുടെ വികസനത്തിന് അഞ്ച് കോടി, വയോജന ക്ഷേമത്തിന് 12 ലക്ഷം, എല്ലാ വാർഡുകളിലും ലൈബ്രറി പദ്ധതിക്ക്15 ലക്ഷം എന്നിവയും ബജറ്റിലുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി. ബ്ലോക്ക് വൈസ്.പ്രസിഡന്റ് പ്രീത ദിനേശൻ, എം.ഷൈലജ, റീന മനോഹരൻ, കെ.വി.ശരത്ത്,കെ.എ.രജീഷ്, ബാബു തോമസ് എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!