ക്രഷറുകളിലേക്ക് ബഹുജന മാർച്ച് നാളെ

വില നിർണയസമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി ക്രഷർ ഉൽപ്പന്നങ്ങൾക്ക് ഏകപക്ഷീയമായി വില വർധിപ്പിച്ച ഉടമകളുടെ തീരുമാനത്തിനെതിരെ ബുധനാഴ്ച ക്രഷറുകളിലേക്ക് ബഹുജന മാർച്ച് നടത്തും. കൂത്തുപറമ്പ്, പാനൂർ, ഇരിട്ടി, പേരാവൂർ, മയ്യിൽ, പെരിങ്ങോം എന്നിവിടങ്ങളിലെ പ്രധാന ക്രഷറുകളിലേക്കാണ് മാർച്ചും ഉപരോധവും നട ത്തുക.