ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും പരിഷ്കാരങ്ങളുമായി ഗതാഗതവകുപ്പ്

Share our post

ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും പരിഷ്കാരങ്ങള്‍ വരുത്തി ഗതാഗതവകുപ്പ്. ലേണേഴ്സെടുത്ത് ആറുമാസത്തിനകം ഡ്രൈവിംഗ് ടെസ്റ്റ് പാസായില്ലെങ്കില്‍ ലേണേഴ്സ് ലൈസൻസ് പുതുക്കണം.ഇതിന് അപേക്ഷിക്കുന്പോള്‍ കണ്ണ് സർട്ടിഫിക്കറ്റിനു കാലാവധി ആറുമാസമെന്ന് പറഞ്ഞ് പുതിയ പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതായി വന്നിരുന്നു. എന്നാല്‍, ഇനി അത് വേണ്ടെന്നും ആദ്യത്തെ സർട്ടിഫിക്കറ്റ് മതിയെന്നുമാണ് നിർദേശം.കൂടാതെ ലേണേഴ്സ് പുതുക്കുന്പോള്‍ 30 ദിവസം കഴിഞ്ഞു മാത്രമേ ഡ്രൈവിംഗ് ടെസ്റ്റിന് തീയതി കിട്ടുമായിരുന്നുള്ളൂ. എന്നാല്‍, ഇനിമുതല്‍ കാലാവധി അവസാനിക്കുന്നതിന്‍റെ തൊട്ടടുത്ത ദിവസം മുതല്‍ തന്നെ പുതിയതിന് അപേക്ഷിക്കാൻ അവസരം നല്‍കും.ഉടൻ തന്നെ ഡ്രൈവിംഗ് ടെസ്റ്റിന് തീയതി എടുക്കാനുള്ള തരത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റം വരുത്താനും ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞ് അന്നുതന്നെ ഡിജിറ്റല്‍ ലൈസൻസ് നല്‍കാനും നിർദേശമുണ്ട്.

രണ്ട് എം.വി.ഐമാരും രണ്ടു എ.എം.വി.ഐമാരും മാത്രമുള്ള ഓഫീസുകളില്‍ ഒരു എംവിഐയേയും ഒരു എ.എം.വി.ഐയേയും ഡ്രൈവിംഗ് ടെസ്റ്റും മറ്റു രണ്ടുപേർ ഫിറ്റ്നസ് ടെസ്റ്റും നടത്തേണ്ടതാണ്.ഡ്രൈവിംഗ് ടെസ്റ്റിനുശേഷം എല്ലാദിവസവും വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റും നടത്തേണ്ടതാണ്. ഒരു എംവിഐയും ഒരു എഎംവിഐയും മാത്രമുള്ള ഓഫീസുകളില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം. ബുധനും പൊതു അവധിയല്ലാത്ത ശനിയാഴ്ചയും ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം.40 പേർക്കുള്ള ടെസ്റ്റില്‍ 25 പുതിയ അപേക്ഷകർക്കു പുറമെ 10 റീടെസ്റ്റ് അപേക്ഷകർ, വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠന-ജോലി ആവശ്യങ്ങള്‍ക്കു പോകേണ്ടവർക്കും വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നും കുറച്ചുദിവസത്തെ അവധിക്കു നാട്ടില്‍ വന്നവർക്കും പരിഗണന നല്കി ബാച്ചില്‍ അഞ്ചുപേർ എന്ന നിലയില്‍ വിന്യസിക്കേണ്ടതാണ്. ഈ വിഭാഗത്തില്‍ അപേക്ഷകള്‍ ഇല്ലെങ്കില്‍ റീടെസ്റ്റ് ലിസ്റ്റിലുള്ള അഞ്ചു പേരുടെ അപേക്ഷകള്‍ സീനിയോറിറ്റി പരിഗണിച്ചു നടത്തണമെന്നും പറയുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!