Connect with us

Kerala

യുട്യൂബിലെ വിനോദ ഉള്ളടക്കങ്ങൾ ഒഴിവാക്കാൻ ജിയോസ്റ്റാർ

Published

on

Share our post

മുംബൈ: യുട്യൂബ് ഉൾപ്പെടെയുള്ള സൗജന്യ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽനിന്ന് വിനോദപരിപാടികളുടെ ഉള്ളടക്കങ്ങൾ പൂർണമായി ഒഴിവാക്കുന്നത് പരിഗണിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമവിഭാഗമായ ജിയോസ്റ്റാർ. ജിയോ ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിനുകീഴിൽ പണംനൽകി വരിക്കാരാകുന്നവർക്കുമാത്രം ഇത്തരം വിനോദപരിപാടികൾ ലഭ്യമാക്കിയാൽമതിയെന്നാണ് തീരുമാനം. നേരത്തേ പ്രീമിയം ഉള്ളടക്കങ്ങളും ക്രിക്കറ്റ് ഉൾപ്പെടെ കായികമത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ജിയോഹോട്ട്സ്റ്റാർവഴി വരിക്കാർക്കുമാത്രമാക്കി മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് വിനോദപരിപാടികളുടെ വീഡിയോകൾ സൗജന്യമാക്കേണ്ടെന്ന തീരുമാനംകൂടി വരുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും മേയ് ഒന്നുമുതൽ ഇത് നടപ്പാക്കാനുള്ള സാധ്യതയാണ് പുറത്തുവരുന്നത്.

വിനോദപരിപാടികൾ യുട്യൂബ് പോലുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ സൗജന്യമായി ലഭിക്കുന്നതിനാൽ ടെലിവിഷനിലും ഒടിടി പ്ലാറ്റ്ഫോമുകളിലും പണംനൽകിയുള്ള വരിക്കാർ കൊഴിഞ്ഞുപോകുന്നതായാണ് വിലയിരുത്തുന്നത്. പേ ടിവി വിതരണ പ്ലാറ്റ്ഫോമുകളായ (ഡിടിഎച്ച് സേവന കമ്പനികൾ) ടാറ്റാ പ്ലേ, എയർടെൽ ഡിജിറ്റൽ ടിവി, ജിടിപിഎൽ ഹാത്ത് വേ, തുടങ്ങിയവ ജിയോസ്റ്റാർ, സീ എന്റർടെയ്ൻമെന്റ്, സോണി പിക്ചേഴ്സ് നെറ്റ് വർക്സ് തുടങ്ങിയ കമ്പനികളോട് പരസ്യങ്ങളുടെ പിന്തുണയോടെ വിവിധ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെ സൗജന്യ ഉള്ളടക്കങ്ങൾ ലഭ്യമാക്കുന്നത് ഒഴിവാക്കാൻ ആവശ്യപ്പെട്ടുവരികയായിരുന്നു. ടാറ്റാ പ്ലേ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളുടെ മേധാവികളുമായി ജിയോസ്റ്റാർ അടുത്തിടെ ചർച്ചകൾ നടത്തിയിരുന്നു.


Share our post

Kerala

എസ്.എസ്.എൽ.സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

Published

on

Share our post

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.’ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം’- വി ശിവന്‍കുട്ടി പറഞ്ഞു.

എസ്സി വിഭാഗത്തില്‍ 39,981 കുട്ടികള്‍ പരീക്ഷയെഴുതി. 39,447 പേര്‍ വിജയിച്ചു. 98.66 ആണ് വിജയശതമാനം. ഇത്തവണ 7,279 എസ്ടി കുട്ടികളാണ് പരീക്ഷ എഴുതിയത്. 7,135 പേര്‍ വിജയിച്ചു. 98.02 ആണ് വിജയശതമാനം. 66 കുട്ടികളാണ് എഎച്ച്എസ്എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു. ടിഎച്ച്എസ്എല്‍സിയില്‍ (എച്ച്‌ഐ) പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു.


Share our post
Continue Reading

Kerala

നിപാ ആശ്വാസം; ആറു ഫലങ്ങൾ കൂടി നെഗറ്റീവ്

Published

on

Share our post

മലപ്പുറം: വളാഞ്ചേരി സ്വദേശിനിയായ നാൽപ്പത്തിരണ്ടുകാരിക്ക് നിപാ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ആറുപേരുടെ സ്രവ പരിശോധനാ ഫലവും നെ​ഗറ്റീവ്. ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കിയ ഇവരുടെ സ്രവം വെള്ളിയാഴ്ചയാണ് പരിശോധിച്ചത്. അഞ്ചുപേർ മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ എറണാകുളത്തുമാണ് ഐസൊലേഷനിലുള്ളത്. മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജിലാണ് അഞ്ചുപേരുടെയും സ്രവം പരിശോധിച്ചത്. വ്യാഴാഴ്ച ഏഴുപേരുടെ സ്രവപരിശോധനാ ഫലവും നെ​ഗറ്റീവായിരുന്നു. 49പേരാണ് രോ​ഗിയുടെ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 45പേർ ഹൈറിസ്ക് വിഭാ​ഗത്തിലാണ്. 12പേർ കുടുംബാം​ഗങ്ങളാണ്. 31പേർ ആരോഗ്യപ്രവർത്തകരാണ്. ‌പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗബാധിതയ്ക്ക് നിപാ പ്രതിരോധത്തിനുള്ള മോണോക്ലോണൽ ആന്റിബോഡി നൽകി.


Share our post
Continue Reading

Kerala

മെയ് പത്തിന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ഹാജിമാരുടെ ലഗേജിന് നിയന്ത്രണം

Published

on

Share our post

മലപ്പുറം: രാജ്യത്ത് വിമാന സർവ്വീസുകൾക്ക് എയർ ട്രാഫിക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ ഹാജിമാരുടെ ലഗേജിന് നിയന്ത്രണം. കോഴിക്കോട് എയർപോർട്ടിൽ നിന്ന് മെയ് 10ന് പുറപ്പെടുന്ന (IX3011, IX3031) വിമാനത്തിലെ ഹാജിമാർക്ക് പരമാവധി 30 കിലോ ലഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ (15 കിലോയുടെ രണ്ട് ബാഗ് വീതം) എന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. ഹാൻഡ് ബാഗിന്റെ ഭാരം പരമാവധി എഴ് കിലോയായിരിക്കും. ഒരു കാരണവശാലും അനുവദിച്ചതിൽ നിന്നും കൂടുതൽ ഭാരം അനുവദിക്കുകയില്ലെന്നും ലഗേജിൽ പുതുതായി വന്നിരിക്കുന്ന നിർദേശങ്ങൾ ഹാജിമാർ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിലെ വിവരങ്ങൾ എയർലൈൻസിൽ നിന്ന് ലഭിക്കുന്ന മുറക്ക് പിന്നീട് അറിയിക്കുമെന്നും ഹാജിമാർക്കുള്ള എല്ലാ നിർദേശങ്ങളും അവരുടെ വിമാനത്തിലെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ മുഖേന അറിയിക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!