ഒറ്റ ദിവസം കൊണ്ട് സ്വർണ വില കത്തിക്കയറി; പവന് കൂടിയത് 880 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഒറ്റ ദിവസംകൊണ്ട് കത്തിക്കയറി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഒറ്റരാത്രികൊണ്ട് കൂടിയത്. വിവാഹ പാർട്ടികളെയും മറ്റും കനത്ത നിരാശയിലാക്കിയാണ് സ്വർണത്തിന്റെ ഇന്നത്തെ മുന്നേറ്റം.കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 1,680 രൂപയുടെ വർധനയാണുണ്ടായത്. ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഇന്ന് ഏറ്റവും കുറഞ്ഞത് പണിക്കൂലിയും നികുതികളും ഉൾപ്പെടെ 71,500 രൂപയാണ് നൽകേണ്ടി വരുന്നത്.18 കാരറ്റ് സ്വർണ വിലയും ഉയർന്നു. ഗ്രാമിന് 90 രൂപ കൂടി 6,770 രൂപയിലെത്തി. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളി വില 2 രൂപ വർദ്ധിച്ച് 110 രൂപയായി.