പത്രം വായിക്കൂ, ഹൈസ്കൂൾ പരീക്ഷകൾക്ക് ഉത്തരമെഴുതാം

തിരുവനന്തപുരം: ഹൈസ്കൂൾ പരീക്ഷയ്ക്കുള്ളചോദ്യാവലിയിൽ വർത്തമാനപത്രങ്ങളിലെ ഉള്ളടക്കവും ഉൾപ്പെടുത്തും. ഭാഷ, ശാസ്ത്രം, ഗണിതം, സാമൂഹികശാസ്ത്രം എന്നീ വിഷയങ്ങളിൽ വാർത്തകൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തും. പത്രവായന മികവിനും മാർക്കുണ്ടാവും. എട്ടാംക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗരേഖയിലാണ് പുതിയസമീപനം. ലഹരിമാഫിയ പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ, വിദ്യാർഥികളെ ഉത്തരവാദിത്വമുള്ളവരാക്കിമാറ്റാനും നിർദേശമുണ്ട്. പഠനത്തിനൊപ്പം കുട്ടികളുടെ സാമൂഹിക-വൈകാരികതലംകൂടി വിലയിരുത്തി മാർക്കിടാനാണ് നിർദേശം.