ആകെ 4000 ഒഴിവുകള്‍; അപേക്ഷ മാര്‍ച്ച് 11 വരെ ബറോഡ ബാങ്കില്‍ ജോലി നേടാം

കേരളത്തില്‍ ബാങ്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. 4000 ഒഴിവുകളിലേക്ക് ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 11.
തസ്തിക & ഒഴിവ്
ബാങ്ക് ഓഫ് ബറോഡയില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ഇന്ത്യയൊട്ടാകെ 4000 ഒഴിവുകള്‍. കേരളത്തില്‍ 89 ഒഴിവുകളിലേക്കാണ് നിയമനം നടക്കുക.
ആന്ധ്രാപ്രദേശ് 59, അസം 40, ബീഹാര്‍ 120, ചണ്ഡീഗഡ് 40, ഛത്തീസ്ഗഡ് 76, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി 07, ഡല്‍ഹി 172
ഗോവ 10, ഗുജറാത്ത് 573, ഹരിയാന 71, ജമ്മു കശ്മീര്‍ 11, ജാര്‍ഖണ്ഡ് 30, കര്‍ണാടക 537, കേരളം 89 , മധ്യപ്രദേശ് 94,
മഹാരാഷ്ട്ര 388, മണിപ്പൂര്‍ 08, മിസോറാം 06, ഒഡീഷ 50, പുതുച്ചേരി 10, പഞ്ചാബ് 132, രാജസ്ഥാന്‍ 320, തമിഴ്‌നാട് 223,
തെലങ്കാന 193 , ഉത്തര്‍പ്രദേശ് 558, ഉത്തരാഖണ്ഡ് 30, പശ്ചിമ ബംഗാള്‍ 153
ആലപ്പുഴ 5
എറണാകുളം 30
കണ്ണൂര്‍ 5
കാസര്‍ഗോഡ് 7
കോഴിക്കോട് 10
മലപ്പുറം 5
പാലക്കാട് 7
തിരുവനന്തപുരം 10
തൃശൂര്‍ 10 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകള്‍.
പ്രായപരിധി
20 വയസ് മുതല്‍ 28 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി മറ്റു സംവരണ വിഭാഗക്കാര്‍ക്ക് വയസിളവ് ലഭിക്കും.
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12,000 രൂപ മുതല്‍ 15,000 രൂപവരെ ശമ്പളമായി ലഭിക്കും.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 800 രൂപയും, എസ്.സി, എസ്.ടി 600 രൂപയും, ഭിന്നശേഷിക്കാര്‍ക്ക് 400 രൂപയും അപേക്ഷ ഫീസുണ്ട്.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയുക. അപേക്ഷ നല്‍കുന്നതിനായി നാഷണല്‍ അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.