Connect with us

Kerala

ഉയർന്ന ചൂട്: ജാ​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Published

on

Share our post

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.

  • പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തം ഉണ്ടാകാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഫയർ ഓഡിറ്റ് നടത്തി, കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.
  • ചൂട് അധികമാകുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ പകൽ സമയം 11 മണി മുതൽ മൂന്ന് മണി വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ സമയം നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
  • മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
  • പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം മൂന്ന് വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
  • യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുക.
  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

Share our post

Kerala

ഓട്ടോകൾ കൂടി, ഓട്ടം കുറഞ്ഞു; ദിവസം 500 രൂപ പോലും കിട്ടുന്നില്ല, രക്ഷയില്ലാതെ തൊഴിലാളികൾ

Published

on

Share our post

ഓട്ടോറിക്ഷകൾ പെരുകുകയും ജനങ്ങൾ സ്വന്തം വാഹനം ഉപയോഗിക്കുന്നത് കൂടുകയും ചെയ്തതോടെ ഓട്ടോട്ടോ തൊഴിലാളികൾ പ്രതിസന്ധിയിൽ. ദിവസം 500 രൂപ പോലും കിട്ടാത്ത അവസ്ഥയിലാണ് േകരളത്തിലെ ബഹുഭൂരിപക്ഷം ഒാട്ടോ തൊഴിലാളികളും. നഗരങ്ങളിൽ ഓട്ടോകളെ ആശ്രയിക്കുന്നവർ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിലോടുന്നവർക്ക് പ്രതിസന്ധി ഏറെയാണ്. ഫിറ്റ്നസ് വ്യവസ്ഥകളും സ്പെയർപാർട്സിന്റെ വിലക്കയറ്റവും പ്രതിസന്ധി രൂക്ഷമാക്കുന്നു. സംസ്ഥാനത്ത് 7.3 ലക്ഷത്തോളം ഒാട്ടോകളുണ്ടെന്നാണ് കണക്ക്.വാടകയ്ക്ക് ഓട്ടോ ഓടിക്കുന്നവർക്ക് വാടകപ്പണത്തിന് പുറമേ, തൊഴിലിന്റെ കൂലികൂടി കിട്ടിയാലേ മുതലാകൂ. സ്വന്തം ഒാട്ടോറിക്ഷയുള്ളവർക്കാകട്ടെ ബാങ്ക് വായ്പാ തിരിച്ചടയ്ക്കാനുള്ള തുകയും കൂലിയും കിട്ടണം ഇൗ പണി തുടരാൻ. കോവിഡ് കാലത്തു മാത്രമാണ് കേരളത്തിൽ പുതിയ ഓട്ടോട്ടോറിക്ഷകളുടെ എണ്ണം കുറഞ്ഞത്. അതിനുശേഷം നന്നായി കൂടി.

ഓട്ടോട്ടോ സ്റ്റാൻഡുകളിൽനിന്ന്‌ സർവീസ് നടത്തുന്ന നാലുചക്ര ഓട്ടോട്ടോ ടാക്സികൾക്കും സാധാരണ ടാക്സികൾക്കും നൽകുന്ന ഇളവ് ഒാട്ടോറിക്ഷകൾക്ക് കിട്ടുന്നില്ലെന്നതാണ് തൊഴിലാളികളുടെ പരാതി. ഓട്ടോട്ടോടാക്സിക്കും ടാക്സിക്കും മീറ്റർ ബാധകമല്ല. ഇവയ്ക്ക് രണ്ടുദിശയിലേക്കുമുള്ള ദൂരം കണക്കിലാക്കി കൂലി ഇൗടാക്കാം.

മീറ്റർ സീൽ ചെയ്യാൻ വൈകിയാൽ 2,000 രൂപ പിഴ

വർഷം തോറും ഓട്ടോയുടെ മീറ്റർ സീൽ ചെയ്യാൻ 200 രൂപയാണ് ഫീസ്. ഇത് ഒരു ദിവസം വൈകിയാൽ 2,000 രൂപയാണ് പിഴ. വർഷം തോറുമുള്ള ഫിറ്റ്നസിന് ഫീസ് 500 രൂപയാണ്. ഇതിനായി 10,000 രൂപയുടെ അറ്റകുറ്റപ്പണി നടത്തണം. റോ‍ഡ് നികുതി ഒടുക്കാൻ ഉടമയുടെ ക്ഷേമനിധി വിഹിതം മാത്രം അടച്ചാൽ മതി. തൊഴിലാളി ക്ഷേമനിധി അടയ്ക്കേണ്ടതില്ലെന്നത് തൊഴിലാളികൾക്ക് തിരിച്ചടിയാണ്.മീറ്ററിലെ വാടക ഇൗടാക്കുന്നതു സംബന്ധിച്ച് യാത്രക്കാരും ഒാട്ടോ തൊഴിലാളികളും തമ്മിലുള്ള തർക്കവും ഇപ്പോൾ പ്രതിസന്ധിയാകുന്നുണ്ട്. ഗ്രാമീണമേഖലയിലെ ഒാട്ടോ തൊഴിലാളികൾ കൂടുതൽ വാടക വാങ്ങുന്നുവെന്നതാണ് യാത്രക്കാരുടെ ആരോപണം.

സർക്കാർ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം നഗരപരിധിക്ക് പുറത്തേക്കുള്ള യാത്രയ്ക്ക് അധിക ചാർജ് ഇൗടാക്കാം. സർക്കാർ നിശ്ചയിച്ച നഗരപരിധി കഴിഞ്ഞുള്ള യാത്രയ്ക്ക് മൊത്തം മീറ്റർ ചാർജിൽ നിന്ന് മിനിമം ചാർജ് കുറച്ച ശേഷം ബാക്കി വരുന്ന തുകയോടൊപ്പം 50 ശതമാനം ചാർജും ഇൗടാക്കാമെന്നാണ് സർക്കാർ ഉത്തരവിലുള്ളത്. ഇതേ മാനദണ്ഡമാണ് ഗ്രാമീണ മേഖലയിലാകമാനം ബാധകം. മീറ്റർ ഇടാതെ സർവീസ് നടത്താൻ ഗതാഗതവകുപ്പ് ആർക്കും അനുമതി നൽകിയിട്ടുമില്ല.


Share our post
Continue Reading

Kerala

കൊലപാതകത്തിന് പിന്നിൽ ആറ് വിദ്യാർഥികൾ; മുതിർന്നവരുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ലെന്ന് പോലീസ്

Published

on

Share our post

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് ആറ് വിദ്യാർഥികളെന്ന് അന്വേഷണ സംഘം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മുതിർന്നവരുടെ സാന്നിധ്യം അന്വേഷണ സംഘത്തിന് സ്ഥിരീകരിക്കാനായില്ലെന്നും പോലീസ്.അക്രമം ആസൂത്രണം ചെയ്യാൻ വിദ്യാർഥികളുണ്ടാക്കിയ ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പിലെ അം​ഗങ്ങളായ മറ്റുള്ളവരുടെ പങ്കും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇവരുടെ പ്രേരണ അക്രമം നടത്തിയ കുട്ടികൾക്കുണ്ടായോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിലെ പ്രധാന പ്രതിയായ വിദ്യാർഥി നഞ്ചക്ക് ഉപയോ​ഗിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് കസ്റ്റഡിയിലെടുത്ത ഫോണിന്റെ സെർച്ച് ഹിസ്റ്ററിയിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.ഷഹബാസ് വധക്കേസിൽ മെറ്റയോടും അന്വേഷണ സംഘം വിവരങ്ങൾ തേടിയിരുന്നു. ഈ റിപ്പോർട്ട് കൂടെ ലഭ്യമാകുന്നതോടെ വിഷയത്തിൽ കൂടുതൽ വ്യക്തത വരും. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് അന്വേഷണസംഘം മെറ്റയ്ക്ക് സന്ദേശം അയച്ചത്.


Share our post
Continue Reading

Kerala

റേഷൻ ഗുണഭോക്താക്കൾ മാർച്ച് 31ന് മുമ്പ് ഇ-കെവൈസി പൂർത്തിയാക്കണം

Published

on

Share our post

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!