യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ കേളകം യൂണിറ്റ് നാളെ കേളകം പഞ്ചായത്തിലേക്ക് പ്രതിഷേധ സമരം നടത്തും

കേളകം: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ കേളകം യൂണിറ്റ് നാളെ കേളകം പഞ്ചായത്തിലേക്ക് പ്രതിഷേധ സമരം നടത്തും. നിലവിലുണ്ടായിരുന്ന തൊഴിൽ നികുതിയിൽ രണ്ടര ഇരട്ടി വർദ്ധനവു വരുത്തിയ നടപടിയിലുള്ള പ്രതിഷേധവും വിയോജിപ്പും സർക്കാറിനെയും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളെയും അറിയിക്കാനാമാണ് സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം യൂണിറ്റ് കമ്മറ്റി നാളെ പ്രതിഷേധ സമരം നടത്തുന്നത്. വ്യത്യസ്തമായ കാരണങ്ങളാൽ ദീർഘകാലമായി ചെറുകിട, ഇടത്തരം സംരംഭങ്ങൾ,വ്യാപാര സ്ഥാപനങ്ങൾ തുടർച്ചയായിട്ടുള്ള പ്രതിസന്ധികളെ അതിജീവിക്കാൻ പാടുപ്പെടുകയാണ്.അതിജീവനത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിൽ സർക്കാറിനുമുമ്പിൽ നിലവിലുള്ള ലൈസൻസു ഫീസുകളിലും, നികുതികളിലും മറ്റും ഇളവുകൾ ലഭിക്കാൻ നിവേദനങ്ങൾ നൽകി കാത്തിരിക്കുമ്പോഴാണ് തൊഴിൽ നികുതിയിൽ ഗണ്യമായ വർദ്ധനവു വരുത്തിയ നടപടി ഉണ്ടാവുന്നത്. തൊഴിൽ നികുതി വർദ്ധനവ് ഒഴിവാക്കി നിലവിലുള്ള തൊഴിൽ നികുതി തന്നെ തുടരുവാനുള്ള തീരുമാനം കൈകൊള്ളണമെന്നാണ് നേതാക്കളുടെ ആവശ്യം.