വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് അട്ടമലയിൽ യുവാവ് കൊല്ലപ്പെട്ടു. 27 വയസ്സുള്ള ബാലൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. സംസ്ഥാനത്ത് 72 മണിക്കൂറിൽ 3 ജീവനുകളാണ് കാട്ടാന എടുത്തത്. അട്ടമല വാഗമരത്തിന് സമീപമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഏറാട്ടുകുണ്ട് സ്വദേശിയാണ് മരണപ്പെട്ടത്.
Breaking News
ഉപ്പളയില്‍ യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കണ്ണൂര്‍ സ്വദേശി
![](https://newshuntonline.com/wp-content/uploads/2025/02/14.jpg)
ഉപ്പളയില്‍ യുവാവിനെ വെട്ടിക്കൊന്നു. കണ്ണൂർ പയ്യന്നൂർ സ്വദേശിയും ഉപ്പള മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനുമായ സുരേഷ് കുമാർ (48) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഉപ്പള സ്വദേശി സവാദിനെ (23) സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ കവർച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന് പൊലീസ് പറഞ്ഞു. നേരത്തെ രണ്ട് തവണ ഇരുവരും തമ്മില്‍ തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി വീണ്ടും തർക്കം ഉണ്ടാവുകയും സുരേഷിനെ കത്തി കൊണ്ട് കുത്തുകയും ചെയ്തത്.ഗുരുതര പരിക്കേറ്റ ഇയാളെ മംഗളുരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മംഗളുരു വെൻലോക്ക് ആശുപത്രി മോർച്ചറിയില്‍ പ്രവേശിപ്പിച്ചു. വർഷങ്ങളായി സുരേഷ് ഉപ്പളയില്‍ ജോലി ചെയ്തുവരികയാണ്.
Breaking News
നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി തൂങ്ങി മരിച്ച സംഭവം; 19കാരനായ ആൺസുഹൃത്ത് തൂങ്ങി മരിച്ചു
![](https://newshuntonline.com/wp-content/uploads/2025/02/19.jpg)
![](https://newshuntonline.com/wp-content/uploads/2025/02/19.jpg)
മലപ്പുറം: മലപ്പുറം ആമയൂരിൽ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരും അറിയാതെ പോയിരുന്നു.
ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ഈ മാസം മൂന്നിനാണ് ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു സംഭവം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Breaking News
വയനാട്ടിൽ വീണ്ടും ജീവനെടുത്ത് കാട്ടാന
![](https://newshuntonline.com/wp-content/uploads/2024/05/thayland-hh.jpg)
![](https://newshuntonline.com/wp-content/uploads/2024/05/thayland-hh.jpg)
Breaking News
നാളെ വയനാട് ജില്ലയിൽ ഹർത്താൽ
![](https://newshuntonline.com/wp-content/uploads/2023/06/harthal-1.jpg)
![](https://newshuntonline.com/wp-content/uploads/2023/06/harthal-1.jpg)
വയനാട്: നൂൽപ്പുഴയിൽ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറവും (എഫ് ആർ എഫ്), തൃണമൂൽ കോൺഗ്രസും നാളെ വയനാട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടും വനംവകുപ്പിന്റെ അനാസ്ഥ തുടരുന്നതിലും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ചുമാണ് ഹർത്താലെന്നും, കടകൾ അടപ്പിക്കാനോ, വാഹനങ്ങൾ തടയാനോ തങ്ങൾ മുതിരില്ലെന്നും പൊതുജനം മന:സാ ക്ഷിക്കനുസരിച്ച് ഹർത്താലിനോട് സഹകരിക്കണമെന്നും എഫ്.ആർ. എഫ്. ജില്ലാ ചെയർമാനും, തൃണമൂൽ കോൺഗ്രസ് ജില്ലാ കൺവീനറുമായ പി.എം. ജോർജ് അറിയിച്ചു.രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്