Connect with us

Kannur

പി.എസ്.സി വിജ്ഞാപനം റദ്ദാക്കി

Published

on

Share our post

കണ്ണൂര്‍: ജില്ലയില്‍ എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (തസ്തിക മാറ്റം വഴിയുള്ള നിയമനം- കാറ്റഗറി നമ്പര്‍ 406/2021) തസ്തികയിലേക്ക് 2021 സെപ്റ്റംബര്‍ 30 ന് ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ആഫീസര്‍ അറിയിച്ചു.


Share our post

Kannur

സ്റ്റാഫ് നേഴ്സ് തസ്തികയിൽ ഒഴിവ് ;വാക്ക് ഇൻ ഇന്റർവ്യൂ വ്യാഴാഴ്ച

Published

on

Share our post

കണ്ണൂർ: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ ഒഴിവുണ്ട്. വ്യാഴാഴ്ച (06.02.2025 ) മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതി (KASP ) ക്ക് കിഴിലായിരിക്കും നിയമനം. സയൻസ് വിഷയത്തിൽ നേടിയ പ്രീ-ഡിഗ്രി / പ്ലസ്‌ടു / വിഎച്ച് എസ് ഇ ക്കുശേഷം, ബി.എസ്.സി നേഴ്സിംഗ് അല്ലെങ്കിൽ ജി.എൻ.എം പാസായിരിക്കണം എന്നതാണ് യോഗ്യത. കേരളാ സർക്കാരിന്റെ നേഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും നിർബന്ധമാണ്.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പ് സൂപ്രണ്ട് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം ഒരു വർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾ gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Kannur

ഭാഗ്യക്കുറി ക്ഷേമനിധി ഭവന പദ്ധതി

Published

on

Share our post

കണ്ണൂർ: അഞ്ച് വർഷത്തിൽ അധികം ഭാഗ്യക്കുറി ക്ഷേമനിധി അംഗമായ സജീവ അംഗങ്ങൾക്ക് ഭവന പദ്ധതിയിൽ അപേക്ഷിക്കാം.അപേക്ഷകൻ ഉൾപ്പെടുന്ന റേഷൻ കാർഡിലെ ആർക്കും സ്വന്തമായി വീട് ഉണ്ടാവരുത്. വിവിധ അർഹത മാനദണ്ഡങ്ങൾക്ക് വിധേയമായും മുൻഗണന ക്രമം അനുസരിച്ചും ജില്ലയിൽ ഒൻപത് പേർക്കാണ് വീട് അനുവദിക്കുക.മാർച്ച് 31 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷ ഫോറം, കൂടുതൽ വിവരങ്ങൾ എന്നിവ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസിൽ ലഭിക്കും.


Share our post
Continue Reading

Kannur

യുവപ്രതിഭാ പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു

Published

on

Share our post

ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തി പ്രചോദനമാകുന്ന യുവജനങ്ങള്‍ക്ക് സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നു. പുരസ്‌കാരത്തിനായി നാമനിര്‍ദേശം നല്‍കുകയോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാം. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിന് വിധേയമായി മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം നല്‍കുക. യുവപ്രതിഭാ പുരസ്‌കാര ജേതാക്കള്‍ക്ക് 15000 രൂപയുടെ ക്യാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. 18 നും 40 നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷി വിഭാഗക്കാര്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസിലേക്ക് തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. ഫെബ്രുവരി എട്ട് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിലാസം-കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33, ഫോണ്‍ 0471-2308630.


Share our post
Continue Reading

Trending

error: Content is protected !!