Kerala
ഉത്സവമോ ഘോഷയാത്രയോ കാരണം പൊതുവഴി തടസ്സപ്പെടരുത്; ജില്ലാ പോലീസ് മേധാവിമാർക്ക് കർശന നിർദേശം
ഉത്സവമോ ഘോഷയാത്രയോ കാരണം പൊതുവഴി തടസ്സപ്പെടാൻ അനുവദിക്കരുതെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് കർശന നിർദേശം. സംസ്ഥാന പോലീസ് മേധാവിയാണ് നിർദേശം നൽകിയത്. ഉത്സവങ്ങളുടെയോ മതപരമായ ആഘോഷങ്ങളുടെ ഭാഗമായ ഘോഷയാത്രയോ കടന്നുപോകുമ്പോൾ ഒരുകാരണവശാലും റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെടാൻ പാടില്ല. ഉത്സവദിവസങ്ങളിൽ റോഡിന്റെ ഒരുവശം ഗതാഗതത്തിനായി തുറന്നിടുന്നുണ്ടെന്ന് ഉറപ്പാക്കണം.
2011-ലെ കേരള പൊതുവഴി (സമ്മേളനങ്ങളുടെയും ഘോഷയാത്രകളുടെയും നിയന്ത്രണം) ചട്ടത്തിലെ വ്യവസ്ഥ കൃത്യമായി പാലിക്കണമെന്ന് ഡി.ജി.പി നിർദേശിച്ചു. ചട്ടത്തിലെ സെക്‌ഷൻ മൂന്ന് പ്രകാരം ജനങ്ങൾക്ക് വഴിയിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാൻ അവകാശമുണ്ട്. സെക്ഷൻ നാല് പ്രകാരം ഏതെങ്കിലും കച്ചവടം, സമ്മേളനം, യോഗം, ഘോഷയാത്ര, പ്രകടനം എന്നിവകാരണം പൊതുവഴി തടസ്സപ്പെടുത്തുന്നത് നിരോധിച്ചിട്ടുണ്ട്. സുപ്രീംകോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച വിധികൾക്കനുസൃതമായി നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കണം. ഇത് പാലിക്കാത്തതിനാൽ ഡി.ജി.പി അടക്കം പ്രതികളായി കോടതിയലക്ഷ്യ ഹർജി വരുന്നുണ്ട്. റോഡിൻ്റെ ഒരു വശത്തു കൂടി ഗതാഗതം സുഗമമായി അനുവദിച്ച് മാത്രം ഘോഷയാത്രയ്ക്ക് അനുമതി നൽകണമെന്ന ഹൈക്കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്നും പോലീസ് മേധാവി നിർദേശിച്ചു.
Kerala
ടൂറിസ്റ്റ് ബസുകളിൽ രൂപമാറ്റം വരുത്തിയാൽ ‘കീശ കീറും’; കർശന നടപടി വേണമെന്ന് ഹൈക്കോടതി
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ഇത്തരം രൂപമാറ്റങ്ങളിൽ കർശന നടപടി വേണമെന്നും പരമാവധി ഉയർന്ന പിഴ തന്നെ ഈടാക്കണമെന്നും എംവിഡിയോട് ഹൈക്കോടതി പറഞ്ഞു. അപകടമുണ്ടാക്കുന്ന ബസ്സുകൾക്ക് മാത്രം ഉയർന്ന പിഴ പോരായെന്നും നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് പരമാവധി ഉയർന്ന പിഴ ഈടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.നിരത്തുകളിൽ പരിശോധന ശക്തമാക്കാനും കോടതി നിർദ്ദേശിച്ചു.അതേസമയം, നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ എംവിഡി ബസിന് കനത്ത പിഴ ചുമത്തി. അനധികൃതമായി ഘടിപ്പിച്ച ലൈറ്റിനും സൗണ്ട് ബോക്സിനും ചേർത്താണ് പിഴ ഈടാക്കിയത്. പിഴ ഈടാക്കാൻ നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു.
Kerala
ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതരുടെ പേര് വെളിപ്പെടുത്തരുത്; ഹൈക്കോടതി
തിരുവനന്തപുരം : ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതരുടെ പേര് വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി. പരാതിക്കാര്‍ അനുമതി നല്‍കിയാലും പേര് വെളിപ്പെടുത്തുന്നത് അനുചിതമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പരാതിക്കാരിയുടെ പേര് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രേഖപ്പെടുത്തിയതിനാണ് വിമര്‍ശനം. രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. നോട്ടീസ് നല്‍കി മാത്രമേ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാവൂ എന്ന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി.
അതേസമയം സ്ത്രീത്വത്തെ അപമാനിച്ചു, അധിക്ഷേപ പരാമർശങ്ങൾ നടത്താൻ ആള്‍ക്കൂട്ടത്തെ പ്രേരിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പ്രാഥമികാന്വേഷണം നടക്കുകയാണ്.ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ എടുത്ത കേസിലാണ് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഈ കേസിൽ രാഹുൽ പ്രതിയല്ലെന്നും, അതിനാൽ ഹർജി തള്ളണമെന്നും പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
Kerala
വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി
വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി. മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍. എം. വിജയന്റെ ആത്മഹത്യയില്‍ പ്രിയങ്ക ഗാന്ധി ഇതുവ തുവരെ അനുശോചനം പോലും രേഖപ്പെടുത്താന്‍ തയ്യാറായിരുന്നില്ല.പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ കാണാന്‍ എത്തിയ പ്രിയങ്ക ഗാന്ധിക്ക് നേരെയാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. എം.പി മണ്ഡലത്തില്‍ എത്തുന്നില്ലെന്ന് സി.പി.എം ഉന്നയിച്ചു. കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു