പേരാവൂർ കൊട്ടംചുരം മഖാം ഉറൂസിന് വലിയുള്ളാഹി നഗറിൽ തുടക്കമായി

പേരാവൂർ കൊട്ടംചുരം മഖാം ഉറൂസിന് തുടക്കം കുറിച്ച് പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തുന്നു
പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസിന് വലിയുള്ളാഹി നഗറിൽ തുടക്കമായി. വെള്ളിയാഴ്ച ഉച്ചക്ക്മഖാം സിയാറത്തിന് ശേഷം പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തി. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് വൈസ്.പ്രസിഡന്റ് അരയാക്കൂൽ ലത്തീഫ് അധ്യക്ഷനായി. ഖത്തീബ് മൂസമൗലവി മുഖ്യപ്രഭാഷണം നടത്തി.
സാദിഖ് വാണിയക്കണ്ടി, അസ്ലം ഫൈസി ഇർഫാനി, സിദ്ദിഖ് മഹ്മൂദി വിളയിൽ, എം.കെ.മുഹമ്മദ്, സൈതലവി ഉസ്താദ്, സിറാജുദ്ദീൻ മൗലവി, ജുനൈദ് ഹാശിമി, പി.കെ.സിദാൻ എന്നിവർ സംസാരിച്ചു.
രാത്രി ആശിഖ് ദാരിമി ആലപ്പുഴയുടെ പ്രഭാഷണം നടന്നു. മഹല്ല് ഖജാഞ്ചി നാസർ വട്ടൻപുരയിൽ അധ്യക്ഷനായി. കെ.എ.മുഹമ്മദ് അസ്ലം, മായിൻ ഹാജി കൊട്ടാരത്തിൽ, വി.കെ.റഫീഖ്, സുനീർ ചേനോത്ത്, സി.കെ.ഹംസ എന്നിവർ സംസാരിച്ചു.
ശനിയാഴ്ച രാത്രി ഹംസ മിസ്ബാഹിയുടെ പ്രഭാഷണം.