Kannur
കെൽട്രോൺ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മോണ്ടിസറി ടീച്ചേർസ് ട്രെയിനിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹെൽത്ത് സേഫ്റ്റി & എൻവെയോൺമെന്റ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോൺ: 04602205474, 0460 2954252.
Kannur
പാഴ്വസ്തുക്കൾ രൂപം മാറും, അഗിനയുടെ ശിൽപ്പങ്ങളായി
എടക്കാട്:കുപ്പി, കടലാസ്, ചിരട്ട, നിലക്കടലത്തോട്, കുമ്പളങ്ങക്കുരു, തെർമോക്കോൾ, നൂൽ, പഴന്തുണി… ജീവൻതുടിക്കുന്ന തെയ്യക്കോലങ്ങളൊരുക്കാനുള്ള അഗിനയുടെ അസംസ്കൃത വസ്തുക്കളാണിത്. മിനിട്ടുകൾകൊണ്ട് ഇവ തീച്ചാമുണ്ഡിയും ഘണ്ഠാകർണനും കതിവന്നൂർ വീരനും കാരിഗുരിക്കളും ഗുളികനും ബലിക്കാടനും മുച്ചിലോട്ട് ഭഗവതിയുമൊക്കെയായി രൂപാന്തരംപ്രാപിക്കും. കുപ്പികളിൽ വർണചിത്രങ്ങൾ, ചിരട്ടയിൽ താമര, പായ്വഞ്ചി, നിലവിളക്ക്, മത്തങ്ങാക്കുരു പുഷ്പങ്ങൾ, ചണനൂലിലെ തൂക്കണാം കുരുവിക്കൂട് ഇങ്ങനെ നീളും ആ പട്ടിക. മുഴപ്പിലങ്ങാട് കൂർമ്പ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഗുരുകൃപയിൽ അഗിനയാണ് പാഴ്വസ്തുക്കളിൽ കമനീയ രൂപങ്ങളൊരുക്കുന്നത്. കടമ്പൂർ ഹൈസ്കൂളിൽ ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ കോവിഡ് അടച്ചിടലിൽ ബോട്ടിൽ ആർട്ടിലൂടെ തുടങ്ങിയതാണ് ഈ വിനോദം. ചെറുതും വലുതുമായ അമ്പതോളം തെയ്യക്കോലങ്ങൾ ഇതിനകം നിർമിച്ചു. കെട്ടിയാടുന്ന തെയ്യങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചാണ് മുഖത്തെഴുത്തും ചമയങ്ങളും കടകവും വളകളും ചൂടകങ്ങളും പൂത്തണ്ടയുമൊക്കെ പകർത്തുന്നത്. തെയ്യം ശിൽപ്പങ്ങൾ കൂർമ്പ ഭഗവതിക്ഷേത്രം ഓഫീസിന് മുകളിൽ ഒരുക്കിയ മ്യൂസിയത്തിലും പ്രദർശിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ലഹരി വിമുക്തി മിഷൻ ലോക ഭൗമദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന മത്സരത്തിൽ ഒന്നാംസ്ഥാനവും സ്കൂൾ പ്രവൃത്തി പരിചയമേളകളിൽ തുടർച്ചയായി രണ്ടുവർഷം എ ഗ്രേഡും നേടി. മുഴപ്പിലങ്ങാട് സഹകരണ ബാങ്ക് കലണ്ടറിൽ അഗിനയുടെ ശിൽപ്പങ്ങളുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. കൂർമ്പ ഭഗവതി ക്ഷേത്രം പൂജാരി ത്രിജഗനാഥിന്റെയും പ്രീതയുടെയും മകളായ പതിനെട്ടുകാരി കണ്ണൂർ എസ്എൻ കൊളേജിലെ ഒന്നാം വർഷ മൈക്രോ ബയോളജി വിദ്യാർഥിയാണ്. സഹോദരൻ അഷിൻ മുഴപ്പിലങ്ങാട് ഗവ. എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിയും.
Kannur
കണ്ണൂരിലെ കൈവിട്ട കല്യാണാഘോഷം; നടപടിയുമായി പൊലീസ്
കണ്ണൂർ: തൃപ്പങ്ങോട്ടൂരിലെ കൈവിട്ട കല്യാണാഘോഷത്തില്‍ നടപടിയുമായി പൊലീസ്. സംഭവത്തില്‍ കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു.സ്ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് കേസെടുത്തത്. പടക്കം പൊട്ടിച്ച് 18 ദിവസം പ്രായമുള്ള കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായ സംഭവത്തിലാണ് പൊലീസ് നടപടി. കേസെടുത്തെങ്കിലും ആരെയും പ്രതി ചേര്‍ത്തിട്ടില്ല. സംഭവത്തിന് പിന്നാലെ അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളുടെ കുഞ്ഞ് ചികിത്സയിലാണ്.രണ്ട് ദിവസം മുമ്ബാണ് വരനെ ആനയിക്കുന്ന ചടങ്ങിനിടെയാണ് സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കൊളവല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൃപ്പങ്ങോട്ടൂരില്‍ ഞായർ,തിങ്കള്‍ ദിവസങ്ങളിലാണ് കല്യാണാഘോഷം നടന്നത്. ബാന്റ്മേളം,ഡിജെ ,പടക്കം പൊട്ടിക്കല്‍ തുടങ്ങിയവ അർധരാത്രിയും തുടർന്നു. കല്യാണ വീടിന് അടുത്തുളള വീട്ടിലായിരുന്നു അഷ്റഫിന്റെ ഭാര്യ റഫാനയും 18 ദിവസം പ്രായമുളള കുഞ്ഞും. ഉഗ്രശേഷിയില്‍ പടക്കങ്ങള്‍ പൊട്ടിയതോടെ കുഞ്ഞിന് അസ്വസ്ഥതകളുണ്ടായി. പടക്കം പൊട്ടിക്കരുതെന്ന് കുടുംബം ആഘോഷക്കാരോട് അപേക്ഷിച്ചെങ്കിലും ആരും ഇക്കാര്യം പരിഗണിച്ചില്ല. തിങ്കളാഴ്ച, വരനെ ആനയിക്കുന്ന ചടങ്ങിനിടെ വീണ്ടും ഉഗ്രശബ്ദത്തില്‍ സ്ഫോടനമുണ്ടായി. ഇതോടെ കുഞ്ഞിന് വീണ്ടും വയ്യാതായി.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സയിലാണ്. സംഭവത്തില്‍ കൊളവല്ലൂർ പൊലീസില്‍ അഷ്റഫ് പരാതി നല്‍കുകയായിരുന്നു. അതിരുവിടുന്ന ആഘോഷങ്ങള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കും. സ്ഫോടവസ്തുക്ക ഉപയോഗിക്കുന്നതിലുള്‍പ്പെടെ ചട്ടങ്ങള്‍ പാലിക്കാതെയും മറ്റുളളവർക്കുണ്ടായോകാവുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെയും നടക്കുന്ന അതിരുവിട്ട ആഘോഷങ്ങളില്‍ ഒന്നുമാത്രം തൃപ്പങ്ങോട്ടൂരിലേത്.
Kannur
11 വർഷം; യാത്രക്കാരുടെ മനസ്സിലേക്ക് ടിക്കറ്റെടുത്ത് കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ഗീത
കണ്ണൂർ : 11 വർഷം മുൻപ്, തന്റെ 38ാം വയസ്സിലാണ് പണിക്കർ വീട്ടിൽ കെ.ഗീത കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. അന്നു തുടങ്ങിയ ശീലമാണ് സീറ്റുകൾ വൃത്തിയാക്കുക എന്നത്. അതിനെക്കുറിച്ചു ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടുള്ള ഗീതയുടെ മറുപടിയിങ്ങനെ–‘അയ്യോ, അത് അത്ര വലിയ കാര്യമല്ലന്നേ. പൊടിപിടിച്ച സീറ്റിൽ ഇരിക്കാനൊക്കില്ലല്ലോ. കണ്ടക്ടറുടെ സീറ്റ് തുടയ്ക്കുന്ന കൂട്ടത്തിൽ മറ്റു സീറ്റുകളും തുടച്ചുവൃത്തിയാക്കുമെന്നു മാത്രം’.
ഗീതയുടെ ഭർത്താവ് ബാലകൃഷ്ണനു ധർമശാല വ്യവസായ പാർക്കിൽ ഫാക്ടറിയുണ്ട്. വിവാഹശേഷം ഗീത അവിടെ അക്കൗണ്ടന്റായായിരുന്നു. ബന്ധുക്കളുടെ മക്കൾ പിഎസ്സിക്കു പഠിക്കുന്നതു കണ്ട് ഒരു രസത്തിനു പഠിച്ചുതുടങ്ങിയെങ്കിലും പിന്നീട് ഗീത പഠനം ഗൗരവത്തിലെടുത്തു. അങ്ങനെ, കെഎസ്ആർടിസിയിൽ ജോലിക്കു കയറി. കണ്ണൂർ ഡിപ്പോയിലായിരുന്നു നിയമനം. കാസർകോട്ടേക്കും മാനന്തവാടിയിലേക്കുമുള്ള സർവീസുകളിലാണ് ഗീത ഇപ്പോഴുള്ളത്.ആദ്യമൊക്കെ വീട്ടുകാർക്കു ബുദ്ധിമുട്ടായിരുന്നു. ജോലിക്കു പോകാൻ പുലർച്ചെ വീട്ടിൽ നിന്നിറങ്ങേണ്ടി വരും. അന്നു മക്കളെല്ലാം ചെറിയ കുട്ടികളാണ്. എന്നാലും, അധ്വാനിച്ചു പഠിച്ചു നേടിയ ജോലി കൈവിടാൻ തോന്നിയില്ല’, ഗീത ചിരിച്ചു. ഗീതയുടെ മൂത്ത മകൻ പി.അഭിനന്ദ് യുകെയിൽ ഗ്രാഫിക് ഡിസൈനറാണ്. രണ്ടാമത്തെ മകൻ പി.അഭിനവ് വിദ്യാർഥിയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു