പേരാവൂർ സെയ്ന്റ് ജോസഫ്സ് എച്ച്.എസ് 1987-88 വിദ്യാർഥി സംഗമം

പേരാവൂർ സെയ്ന്റ് ജോസഫ്സ് എച്ച്.എസ് 1987-88 ബാച്ച് വിദ്യാർഥികൾസംഘടിപ്പിച്ച സ്നേഹ കൂട്ടായ്മയിൽ പങ്കെടുത്തവർ
പേരാവൂർ: ബന്ധങ്ങൾ സുദൃഢമാക്കാൻ 36 വർഷങ്ങൾക്ക് ശേഷം പേരാവൂർ സെയ്ന്റ് ജോസഫ്സ് എച്ച്.എസ് 1987-88 ബാച്ച് വിദ്യാർഥികൾ ഒത്തുകൂടി. ഗുരുകുലം കൂട്ടായ്മയുടെ കീഴിൽ സ്മൃതിമധുരം 88 എന്ന പേരിലാണ് സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചത് . പൂർവാധ്യാപകരെ ആദരിക്കുകയുംമൺമറഞ്ഞ അധ്യാപകർക്കും സഹപാഠികൾക്കും ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്തു. റോജി ജോർജ് അധ്യക്ഷനായി. പ്രഥമാധ്യാപകൻ സണ്ണി .കെ. സെബാസ്റ്റ്യൻ പൂർവ അധ്യാപകരെ ആദരിച്ചു.
സെക്രട്ടറി സി. ജയചന്ദ്രബോസ്, സന്തോഷ് കുമാർ, ലിജി രാജേഷ്, ദീപ സേവ്യർ, ബിജു മാത്യു, ഹംസ കീഴ്പ്പട , ജോസ് മാത്യു,പൂർവ അധ്യാപകരായ ജോർജ് മാത്യു, വി .ഡി .ജോസഫ്, പി.വി.നാരായണൻ എന്നിവർ സംസാരിച്ചു.