ലഹരിക്കെതിരെ ജന ജാഗ്രത സദസ്

മദ്യ നിരോധന സമിതി ഇരിട്ടി താലൂക്ക് കമ്മിറ്റി പേരാവൂരിൽ നടത്തിയജന ജാഗ്രത സദസ് സുജിത്ത് പേരാവൂർഉദ്ഘാടനം ചെയ്യുന്നു
പേരാവൂർ: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെമദ്യ നിരോധന സമിതി ഇരിട്ടി താലൂക്ക് കമ്മിറ്റി പേരാവൂരിൽ ജന ജാഗ്രത സദസ് നടത്തി. സുജിത്ത് പേരാവൂർഉദ്ഘാടനം ചെയ്തു. ഇരിട്ടി താലൂക്ക് പ്രസിഡന്റ് ജോസഫ്നിരപ്പേൽഅധ്യക്ഷനായി.ജില്ലാ സെക്രട്ടറി തോമസ് വരകുകാലായിൽ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. മുഹമ്മദ്, പി.ജെ .ബാവച്ചൻ എന്നിവർ സംസാരിച്ചു.