Connect with us

Kannur

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Published

on

Share our post

ഇരിക്കൂർ: വീട്ടുമുറ്റത്ത് നിന്നും പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പടിയൂർ നിടിയോടിയിലെ ഇ ഡി ശൈലജ (54) ആണ് മരിച്ചത്. കടിയേറ്റ ഉടനെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലും ശേഷം കണ്ണൂർ എ.കെ.ജി ആസ്പത്രിയിലും ചികിത്സ തേടിയിരുന്നു.ഭർത്താവ്: പത്മനാഭൻ. മക്കൾ: ജിഷ്ണു, ലയന. സഹോദരങ്ങൾ: രാജേഷ്, സുജാത (കുന്നോത്ത്).


Share our post

Kannur

നീന്തൽ പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

ജില്ലാപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വനിതകൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന് നീന്തൽ പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ ജനുവരി 13നകം കുടുംബശ്രീ ജില്ലാമിഷൻ, ബി.എസ്എൻ.എൽ ഭവൻ, മൂന്നാം നില, സൗത്ത് ബസാർ, കണ്ണൂർ-2 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2702080 .


Share our post
Continue Reading

Kannur

വാക് ഇൻ ഇന്റർവ്യൂ ജനുവരി ഒമ്പതിന്

Published

on

Share our post

കണ്ണൂർ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കണ്ണൂർ ജില്ലാ കാര്യാലയത്തിൽ നാല് മാസത്തേക്ക് ടെക്നിക്കൽ അസിസ്റ്റന്റിനെ നിയോഗിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.മൂന്ന് ഒഴിവുകൾ. 40 വയസ്സാണ് പ്രായപരിധി. അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ/കെമിക്കൽ/ എൻവയോൺമെന്റൽ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബി.ടെക് ഉള്ളവർക്ക് പങ്കെടുക്കാം.താൽപര്യമുളളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആറ് മാസത്തിനുള്ളിൽ എടുത്തിട്ടുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് കണ്ണൂർ റബ്കോ ഹൗസ്, ആറാം നിലയിലെ ഓഫീസിൽ ജനുവരി ഒമ്പതിന് രാവിലെ 10.30ന് ഹാജരാവുക. 25,000 രൂപ പ്രതിമാസ ഏകീകൃത വേതനം ലഭിക്കും.ഫോൺ: 0497 2711621.


Share our post
Continue Reading

Kannur

തളിപ്പറമ്പ് ധർമ്മശാല ചെറുകുന്ന് റൂട്ടിലെ ബസ് സമരം പിൻവലിച്ചു

Published

on

Share our post

കണ്ണൂർ: അഞ്ചു ദിവസമായി തളിപ്പറമ്പ് ധർമ്മശാല ചെറുകുന്ന് റൂട്ടിൽ നടത്തിവന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളും ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ബസുകൾക്ക് കടന്നു പോകാൻ സൗകര്യമുള്ള അടിപ്പാത നിർമ്മിക്കുമെന്നു കലക്ടർ ഉറപ്പ് നൽകി.


Share our post
Continue Reading

Trending

error: Content is protected !!