Connect with us

Kannur

കണ്ണൂരില്‍ അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ മധ്യവയസ്ക്കൻ റിമാൻഡില്‍

Published

on

Share our post

കണ്ണൂർ : അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ മധ്യവയസ്കനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.കക്കാട് കുഞ്ഞിപ്പള്ളിയിലെ ഷാജി ഫ്രാൻസിസ് (49) നെയാണ് കണ്ണൂർ ടൗണ്‍ പൊലിന് അറസ്റ്റ് ചെയ്തത്.കുട്ടിയുടെ മാതാവ് ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടിയത്. പ്രതിയുടെ വീട്ടിനടുത്ത് വെച്ചാണ് അഞ്ചു വയസുകാരനെ പീഢനത്തിനിരയാക്കിയതെന്നാണ് പരാതി. കണ്ണൂർ പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു


Share our post

Kannur

റെക്കോഡിലേക്ക്‌ ചുവടുവയ്‌ക്കാൻ 
വേറ്റുമ്മലിലെ അമ്മമാരും

Published

on

Share our post

പിണറായി:ഭരതനാട്യ ചുവടുകളുമായി പന്ത്രണ്ടായിരം നർത്തകർ. 29ന് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്‌റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്‌ നൃത്തകലയുടെ വിസ്‌മയമാണ്‌. ഗിന്നസ്‌ റെക്കോഡ്‌ ലക്ഷ്യമിട്ടുള്ള കലാപ്രകടനത്തിൽ കതിരൂർ വേറ്റുമ്മലിലെ കുരുന്നുകൾ അണിനിരക്കുമ്പോൾ അവരുടെ അമ്മമാരും കലാവിസ്‌മയത്തിൽ പങ്കെടുക്കും.മൃദംഗവിഷനാണ് മൃദംഗനാദം 2024 എന്ന പേരിൽ മെഗാ ഭരതനാട്യം സംഘടിപ്പിക്കുന്നത്‌. നർത്തകിയും നടിയുമായ ദിവ്യ ഉണ്ണിയാണ് ബ്രാൻഡ് അംബാസഡർ. വേറ്റുമ്മലിലെ നൃത്താധ്യാപികയായ ഷിംസി ഷിജിലിന്റെ പരിശീലനത്തിലാണ് കുട്ടികളും അമ്മമാരും ലോക റെക്കോഡ് പ്രകടനത്തിന് ഒരുങ്ങുന്നത്. മന്ത്ര സ്കൂൾ ഓഫ് ഡാൻസിലെ 16 കുട്ടികളും ആറ്‌ അമ്മമാരും പങ്കാളികളാകും. തലശേരി ഗവ. ഹോസ്പിറ്റലിലെ നഴ്സ് ടി. മജിന, നിർമലഗിരി കോളേജ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ എം പ്രജുല, വീട്ടമ്മമാരായ പി. ലിജിന, വി. അർച്ചന, ബ്യൂട്ടീഷ്യൻ എം. ലിബിഷ, ഇൻഷുറൻസ് അഡ്വൈസർ ടി. സി ശ്രുതിമോൾ എന്നിങ്ങനെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് സംഘത്തിലുള്ളത്‌. നൃത്തത്തോടുള്ള താൽപ്പര്യത്തിൽ പരിശീലനം നടത്തുകയാണിവർ.


Share our post
Continue Reading

Kannur

ഗ്ലോബൽ ജോബ് ഫെയർ: പ്രചാരണ ക്യാമ്പയിൻ 19ന് തുടങ്ങും

Published

on

Share our post

കണ്ണൂർ: കണ്ണൂർ കോർപറേഷൻ ജനുവരി 11, 12 തീയതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന ഗ്ലോബൽ ജോബ് ഫെയർ പ്രചാരണത്തിൻ്റെ ഭാഗമായുള്ള ക്യാമ്പയിൻ 19ന് തുടങ്ങും. പദ്ധതികൾക്ക് മേയർ മുസ്‌ലിഹ് മഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അന്തിമ രൂപം നൽകി. ക്യാമ്പസുകളിൽ മേയർ മുസ് ലിഹ് മഠത്തിലും ഡെപ്യൂട്ടി മേയർ പി ഇന്ദിരയും കൗൺസിലർമാരും വിദ്യാർഥികളുമായി സംവദിക്കും. ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ച് വ്യാപാരി വ്യവസായികളുമായൊത്ത് മുഖാമുഖം, വ്‌ലോഗേഴ്സുമായുള്ള സംഗമം, പയ്യാമ്പലം ബീച്ചിൽ വാക്കിങ് വിത്ത് മേയർ, കണ്ണൂർ നഗരത്തിൽ മിനി മാരത്തൺ, റീൽസ് മത്സരം എന്നിവ നടക്കും. 19ന് രാവിലെ 10.30ന് പള്ളിക്കുന്ന് കൃഷ്ണ മേനോൻ വനിതാ കോളജിൽ ക്യാമ്പസ് ഇൻ മേയർ പരിപാടി തുടങ്ങും. ഉദ്യോഗാർഥികൾക്ക് www.kannurglobaljobfair.com എന്ന വെബ്സൈറ്റിലൂടെ ഗ്ലോബൽ ജോബ് ഫെയറിനായി രജിസ്റ്റർ ചെയ്യാം.


Share our post
Continue Reading

Kannur

കെയർ ടേക്കർ തസ്തികയിൽ താൽകാലിക ഒഴിവ്

Published

on

Share our post

കണ്ണൂർ : കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (ആൺ) തസ്തികയിൽ താൽകാലിക ഒഴിവ്. പി.ഡി.സി /പ്ലസ് ടു അല്ലെങ്കിൽ തത്തുല്യവും കേരള സംസ്ഥാന പിന്നാക്ക സാമൂഹിക ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ശിശുസംരക്ഷണ സ്ഥാപനത്തിൽ കെയർ ദാതാവായി ഒരു വർഷത്തെ പരിചയവുമാണ് യോഗ്യത.41 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത വയസ്സിളവ് ബാധകം. ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഡിസംബർ 27 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!