Connect with us

Kerala

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി; തീയതി അറിയാം

Published

on

Share our post

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഡിസംബർ 14 വരെ നീട്ടി. ഈ സമയപരിധിക്ക് ശേഷം, ആധാർ കേന്ദ്രങ്ങളിലെ ഓരോ അപ്‌ഡേറ്റുകൾക്കും പ്രോസസ്സിംഗ് ഫീസ് ഈടാക്കും. ഔദ്യോഗിക ‘മൈ ആധാർ’ പോർട്ടലിലൂടെ ലഭ്യമാകുന്ന സേവനത്തിനുള്ള സമയപരിധി യുഐഡിഎഐ നീട്ടുന്നത് ഇത് രണ്ടാം തവണയാണ് എന്നത് ശ്രദ്ധേയമാണ്. പേര്, വിലാസം മറ്റ് വ്യക്തിപരമായ വിവരങ്ങൾ തുടങ്ങിയവ സൗജന്യമായി ഡിസംബർ 14 വരെ അപ്ഡേറ്റ് ചെയ്യാം. സൗജന്യ അപ്‌ഡേറ്റ് കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ, ആധാർ കേന്ദ്രങ്ങളിൽ ഡോക്യുമെൻ്റ് അപ്‌ഡേറ്റുകൾക്കായി ഓരോ വ്യക്തിയും 50 രൂപ ഫീസ് നൽകേണ്ടിവരും.

ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുമ്പോൾ ആവശ്യമായ രേഖകൾ എന്തൊക്കെ?

നിങ്ങളുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിന് ചില രേഖകൾ ആവശ്യമാണ്. തിരിച്ചറിയൽ രേഖയായി പാസ്‌പോർട്ടും വോട്ടർ ഐഡിയും വിലാസ തെളിവായി റേഷൻ കാർഡും സാമ്പത്തിക സ്ഥിരീകരണത്തിനുള്ള ബാങ്ക് പാസ്‌ബുക്കും ഇതിൽ ഉൾപ്പെടുന്നു

ആധാർ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം

Step 1– myaadhaar.uidai.gov.in,https://myaadhaar.uidai.gov.in എന്ന സൈറ്റിലേക്ക് പോകുക

Step 2 – ‘ myAadhaar’ എന്നതിന് താഴെയുള്ള ‘നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.

Step 3 – ‘ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക (ഓൺലൈൻ)’ തുടർന്ന് ‘ഡോക്യുമെന്റ് അപ്‌ഡേറ്റ്’ തിരഞ്ഞെടുക്കുക

Step 4 – ആധാർ നമ്പർ നൽകുക, ക്യാപ്‌ച പൂരിപ്പിച്ച് ‘OTP’ ക്ലിക്ക് ചെയ്യുക.

Step 5 – റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എത്തിയ OTP നൽകുക.

Step 6 – വിലാസമോ പേരോ പോലുള്ള, അപ്ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങൾ തിരഞ്ഞെടുക്കുക.

Step 7 – മാറ്റങ്ങൾ സ്ഥിരീകരിക്കാൻ പുതുക്കിയ ഡോക്യൂമെന്റുകൾ അറ്റാച്ചുചെയ്യുക.


Share our post

Kerala

തീർത്ഥാടകർക്ക് ആശ്വാസമേകി സന്നിധാനം സർക്കാർ ആസ്പത്രി

Published

on

Share our post

ശബരിമല: സന്നിധാനത്തെത്തുന്ന തീർത്ഥാടകർക്കും സന്നിധാനത്ത് ജോലിയിലുള്ള ജീവനക്കാർക്കും തൊഴിലാളികൾക്കും ആശ്വാസമേകി സന്നിധാനം സർക്കാർ ആസ്പത്രി. ആസ്പത്രിയിൽ ഇതുവരെ ചികിത്സതേടിയത് 23,208 പേർ.ഹൃദ്രോഗത്തിനടക്കം സൗജന്യചികിത്സ ലഭ്യമാക്കുന്ന നിലയിൽ വിപുലമായ സൗകര്യങ്ങളോടെയാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ദിവസം ശരാശരി ആയിരത്തിലധികം പേർ ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നുണ്ട്. ഒരേ സമയം പത്തു ഡോക്ടർമാരുടെ സേവനമാണ് ഇവിടെ ലഭിക്കുന്നത്. കാർഡിയോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, സർജൻ, പൾമനോളജിസ്റ്റ്, ഫിസിഷ്യൻ, ഓർത്തോ, അനസ്തീഷ്യ, ജനറൽ ഡോക്ടർമാരുടെ സേവനമുണ്ട്. 29 പാരാമെഡിക്കൽ ജീവനക്കാരാണ് ജോലിയിലുള്ളത്. ആറു കിടക്കകളുള്ള തീവ്രപരിചരണ വിഭാഗവും ആറു കിടക്കകളുള്ള നിരീക്ഷണ വാർഡുമുണ്ട്. ചെറിയ ശസ്ത്രക്രിയകൾ നടത്താനുള്ള തിയറ്ററും സജ്ജമാണ്.

നഴ്‌സിന്റെ സേവനം ലഭ്യമാകുന്ന ആംബുലൻസും ആശുപത്രിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. ഹൃദയാഘാതമുണ്ടായാൽ ചികിത്സനൽകാനുള്ള സൗകര്യവും പാമ്പുകടിയേറ്റവർക്കു നൽകാനുള്ള ആന്റീവെനവും ആശുപത്രിയിലുണ്ട്. ഗുരുതരമായ ഹൃദയാഘാതമുണ്ടായാൽ രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കോട്ടയം മെഡിക്കൽ കോളജിലേക്ക് അടക്കം എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആസ്പത്രിയിൽ സേവനത്തിന് ഏഴു നഴ്‌സിംഗ് ഓഫീസർമാരും അഞ്ചു നഴ്‌സിംഗ് അസിസ്റ്റന്റുമാരും അഞ്ചു ഫാർമസിസ്റ്റുകളും രണ്ടു ലാബ് ടെക്‌നീഷ്യൻമാരും ഏഴു ഹോസ്പിറ്റൽ അറ്റൻഡർമാരും ഫാർമസിസ്റ്റ് സ്‌റ്റോർ കീപ്പറുമുണ്ട്. ആരോഗ്യപരമായ ഏത് അടിയന്തരസാഹചര്യത്തെയും നേരിടാൻ ആശുപത്രി സജ്ജമാണെന്നും 24 മണിക്കൂറും സേവനം ലഭ്യമാണെന്നും മെഡിക്കൽ ഓഫീസർ ഡോ. അനീഷ് കെ. സോമൻ പറഞ്ഞു. പനി, ശരീരവേദന, പേശികൾക്ക് വേദന എന്നീ അസുഖങ്ങൾക്ക് ചികിത്സതേടിയാണ് കൂടുതൽ പേർ എത്തുന്നത്. നീലിമലയിലും അപ്പാച്ചിമേടിലും കാർഡിയോളജി വിഭാഗം ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. നാലു ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. പമ്പയിലും നിലയ്ക്കലിലും ചരൽമേടിലും ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്.


Share our post
Continue Reading

Kerala

ഇ-പാസ്: ടൂറിസ്റ്റുകളുടെ കുറവിൽ വലഞ്ഞ് ഊട്ടിയിലെ വ്യാപാരികൾ

Published

on

Share our post

മഞ്ചേരി: സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് തമിഴ്‌നാട് സർക്കാർ നീലഗിരി ജില്ലാ പ്രവേശനത്തിന് ഏർപ്പെടുത്തിയ ഇ-പാസ് ഊട്ടിയിലെ ടൂറിസത്തെ പ്രതികൂലമായി ബാധിച്ചതായി ഊട്ടിയിലെ വ്യാപാരികൾ. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മേയ് ഏഴ് മുതൽ ഊട്ടിയിലേക്കുള്ള സഞ്ചാരികൾക്ക് തമിഴ്‌നാട് സർക്കാർ ഇ-പാസ് നിർബന്ധമാക്കിയത്.നീലഗിരി ജില്ലയുടെ പ്രവേശന കവാടങ്ങളിലെല്ലാം ഇ-പാസ് പരിശോധനയുണ്ട്. ഇ-പാസില്ലാതെ വരുന്ന യാത്രക്കാർക്ക് നീലഗിരി അതിർത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ജീവനക്കാർ ഓൺ ലൈൻ വഴി പാസ് എടുത്തുനൽകുകയാണ് ചെയ്യുന്നത്. അവധി ദിവസങ്ങളിൽ അതിർത്തിയിൽ വാഹനത്തിരക്കേറെയാണ്. വഴിയിൽ കെട്ടിക്കിടക്കേണ്ടി വരുന്നതിനാൽ ഊട്ടിയിലേക്കുള്ള പല ടൂറിസ്റ്റുകളും മൈസൂർ, മുതുമല, ബന്ദിപ്പൂർ എന്നിവിടങ്ങളിലെ വിനോദസഞ്ചാര മേഖലകളിലേക്ക് റൂട്ട് മാറ്റുകയാണ്.

ഇത് ഊട്ടി കേന്ദ്രീകരിച്ചുള്ള വ്യാപാരമേഖലയെ കാര്യമായി ബാധിച്ചതായി ഊട്ടിയിൽ 40 വർഷത്തോളമായി ഹോട്ടൽ ബിസിനസ് ചെയ്തുവരുന്ന മലയാളി അസോസിയേഷൻ പ്രസിഡന്റ് നിത്യസത്യൻ പറഞ്ഞു.ലോഡ്ജുകൾ, ടൂറിസ്റ്റ് ഹോമുകൾ, ക്വാർട്ടേഴ്സുകൾ, ടാക്സിഓട്ടോ, ടൂറിസം ഗൈഡ്, ട്രാവൽസ് തുടങ്ങിയ മേഖലകളെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.സൗത്ത്ഇന്ത്യയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ ഊട്ടിയിൽ വർഷത്തിൽ 35 ലക്ഷത്തോളം സഞ്ചാരികളാണ് സന്ദർശകരായെത്തിയിരുന്നത്. ഇ-പാസ് നിർബന്ധമാക്കിയതോടെ 15 ലക്ഷത്തോളമായി ചുരുങ്ങി. പ്രതിസന്ധി രൂക്ഷമായതോടെ വ്യാപാരിസംഘടനകളും മറ്റു മേഖലകളിലുള്ളവരും സംയുക്തമായി മുഖ്യമന്ത്രിയെ കണ്ട് ഇ-പാസ് സംവിധാനം ഒഴിവാക്കികിട്ടാനുള്ള ശ്രമത്തിലാണ്. വിഷയത്തിൽ കോടതി ഇടപ്പെട്ടതിനാൽ സർക്കാരിന് എത്രകണ്ട് ഇടപ്പെടൽ നടത്താനാവുമെന്ന് നിശ്ചയമില്ല.

വാഹനങ്ങളുടെ ആധിക്യമുണ്ടെങ്കിൽ പശ്താത്തല സൗകര്യം വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്നാണ് വ്യാപാരികളുടെ പക്ഷം. റോഡുകളും പാർക്കിംഗ് സൗകര്യങ്ങളും ഉൾപ്പടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തി ഗതാഗത തടസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രിക്ക് നൽകാനുള്ള നിവേദനത്തിൽ വ്യാപാരി സംഘടനകൾ ചൂണ്ടികാണിക്കുന്നത്.ഇ-പാസ് ഏർപ്പെടുത്തിയതോടെ സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം 60 ശതമാനം സഞ്ചാരികളുടെ കുറവുണ്ടായിട്ടുണ്ട്. ടൂറിസം മേഖല മാത്രമല്ല,​ അനുബന്ധ മേഖലകളും പ്രതിസന്ധിയിലാണ്. മതിയായ സൗകര്യങ്ങളൊരുക്കി ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.നിത്യസത്യൻമലയാളി അസോസിയേഷൻ പ്രസിഡന്റ്.


Share our post
Continue Reading

Kerala

കേരള ടൂറിസത്തിന് പുതിയ വെബ് സൈറ്റ്; 20ൽ അധികം ഭാഷകളിൽ വിവരങ്ങൾ ലഭിക്കും

Published

on

Share our post

തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ പുതിയ വെബ്‌ സൈറ്റ് (www.keralatourism.org) ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പുറത്തിറക്കി. 20-ലധികം ഭാഷകളിൽ കേരളത്തിന്റെ അതുല്യമായ ടൂറിസം ആകർഷണങ്ങളും ഉത്പന്നങ്ങളും ഉൾക്കൊള്ളുന്ന സമഗ്ര ഡിജിറ്റൽ ഗൈഡാണ് പുതിയ വെബ്‌ സൈറ്റ്. നവീകരിച്ച വെബ്‌സൈറ്റ് കേരള ടൂറിസത്തിന് പുതിയ ചുവടുവയ്പാണെന്നും ടൂറിസം മേഖലയിലെ മത്സരം നേരിടുന്നതിൽ ഇത് പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയിൽ കേരളം മത്സരിക്കുന്നത് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളോടല്ല, ടൂറിസം വ്യവസായത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നാലോ അഞ്ചോ പ്രധാന രാജ്യങ്ങളോടാണ്. ഈ പശ്ചാത്തലത്തിൽ ഡിജിറ്റൽ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയുള്ള ടൂറിസം പ്രവർത്തനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വെബ്‌സൈറ്റ് നവീകരിച്ചത്. അത്യാധുനികവും ആകർഷകവുമായ രീതിയിൽ നവീകരിച്ച വെബ്‌സൈറ്റ് ഉപഭോക്തൃസൗഹൃദ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ, പുതിയ ടൂറിസം ഉത്പന്നങ്ങൾ, പദ്ധതികൾ, ഹോട്ടലുകൾ, ഭക്ഷണം, ഉത്സവങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും വീഡിയോകളും വെബ്‌സൈറ്റിലുണ്ട്. ഇതുവഴി കൂടുതൽ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനായേക്കും. 2023-24 കാലഘട്ടത്തിൽ മാത്രം ഒരു കോടിയോളം സന്ദർശകർ കേരള ടൂറിസം വെബ്‌സൈറ്റിനുണ്ട്. രണ്ട് കോടിയിലേറെ പേജ് വ്യൂസും രേഖപ്പെടുത്തി. സൈറ്റിലെ വിഡിയോകൾക്ക് നിരവധി സന്ദർശകരുണ്ട്. ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള കേരളത്തിന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കാൻ വെബ്‌സൈറ്റ് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) വിഷ്ണുരാജ് പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഫ്രണ്ട്- എൻഡിന്റിയാക്ട് ജെ.എസും ഉംബാക്ക്-എൻഡിൻ പൈഥണും പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് വെബ്‌സൈറ്റ് നവീകരിച്ചിട്ടുള്ളത്. ഇത് വെബ്‌സൈറ്റിന്റെ വേഗതയേറിയ പ്രവർത്തനം സാധ്യമാക്കും. അനുബന്ധ വിഷയങ്ങളിലേക്കുള്ള നാവിഗേഷൻ, സുഗമമായ മൾട്ടിമീഡിയ പ്ലേ ബാക്ക് എന്നിവയും മികച്ചതാക്കിയിട്ടുണ്ട്. എസ്ഇഒ ഒപ്റ്റിമൈസ്ഡ് ഉള്ളടക്കത്തോടെയാണ് വെബ്‌സൈറ്റിലെ പുതിയ പേജുകൾ തയ്യാറാക്കിയിട്ടുള്ളത്. ഉയർന്ന റെസല്യൂഷൻ ചിത്രങ്ങളും ആകർഷകമായ വീഡിയോകളും പുതുക്കിയ ലേ ഔട്ടും പേജുകളെ ആകർഷകമാക്കുന്നു. ഒരു ലക്ഷത്തിലേറെ പേജുകളാണ് സൈറ്റിനുള്ളത്. മൊബൈൽ, ടാബ്ലെറ്റ്, ഡെസ്‌ക്ടോപ്പ് എന്നിവയിലൂടെയുള്ള സുഗമവും വേഗത്തിലുള്ളതുമായ ബ്രൗസിംഗ് വെബ്‌സൈറ്റിന്റെ പ്രധാന സവിശേഷതയാണ്. മൂന്ന് ക്ലിക്കുകൾക്കുള്ളിൽ വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താവുന്ന ലളിതമായ നാവിഗേഷൻ വെബ്‌സൈറ്റ് സാധ്യമാക്കുന്നു.

കേരള ടൂറിസത്തിന്റെ ഔദ്യോഗിക സൊല്യൂഷൻ പങ്കാളിയായ ഇൻവിസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വെബ്‌സൈറ്റിന്റെ നവീകരണ ജോലികൾ ചെയ്തത്. 1998 ൽ കേരള ടൂറിസം വെബ്‌സൈറ്റ് ആരംഭിച്ചതു മുതൽ ഡിജിറ്റൽ രീതിയിൽ വിനോദസഞ്ചാരം പ്രചരിപ്പിക്കുന്നതിനായി ആധുനികനിലവാരം നിലനിർത്തുന്നതിന് വകുപ്പ് ശ്രദ്ധിച്ചിട്ടുണ്ട്. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് ടൂറിസം പ്രമോഷൻ നടത്തുന്നതിൽ തുടക്കക്കാരാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ്.

കേരള ടൂറിസം വെബ്‌സൈറ്റിന് കഴിഞ്ഞ വർഷങ്ങളിൽ ഒട്ടേറെ ദേശീയ അന്തർദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ മികച്ച 10 ടൂറിസം വെബ്‌സൈറ്റുകളിൽ ഒന്നായി ഇത് അംഗീകരിക്കപ്പെട്ടു. യാത്രാപ്ലാനർ, എക്‌സ്പീരിയൻസ് കേരള-വേർ ടു സ്റ്റേ തിംഗ്‌സ് ടു ഡു, ലൈവ് വെബ്കാസ്റ്റുകൾ, വീഡിയോ ക്വിസുകൾ, ഇ-ന്യൂസ് ലെറ്ററുകൾ എന്നിവയും വെബ്‌സൈറ്റിന്റെ പ്രത്യേകതയാണ്. യാത്രികർക്ക് ഫോട്ടോകൾ, വീഡിയോകൾ, വിവരണങ്ങൾ എന്നിവ പങ്കിടാനും അവസരമൊരുക്കുന്നു. മെച്ചപ്പെട്ട മൾട്ടിമീഡിയ അനുഭവമാണ് മറ്റൊരു പ്രത്യേകത. 360 ഡിഗ്രി വിഡിയോകൾ, റോയൽറ്റി-ഫ്രീ വീഡിയോകൾ എന്നിവയുള്ള വിഡിയോ ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ സവിശേഷതകളെ കുറിച്ചുള്ള വീഡിയോ ക്ലിപ്പുകളുമുണ്ട്.


Share our post
Continue Reading

MATTANNOOR4 hours ago

‘ദിശ 2024’ ഉന്നത വിദ്യഭ്യാസ പ്രദർശനം ആറു മുതൽ

Kerala4 hours ago

തീർത്ഥാടകർക്ക് ആശ്വാസമേകി സന്നിധാനം സർക്കാർ ആസ്പത്രി

Kerala4 hours ago

ഇ-പാസ്: ടൂറിസ്റ്റുകളുടെ കുറവിൽ വലഞ്ഞ് ഊട്ടിയിലെ വ്യാപാരികൾ

THALASSERRY4 hours ago

അമിത ഓട്ടോ ചാർജ്ജിനെതിരായ നടപടി: ഡ്രൈവർ നല്കിയ ഹർജി തള്ളി

Kannur5 hours ago

പരിയാരം മെഡിക്കൽ കോളജിൽ ബൈപാസ് തിയറ്ററുകൾ അടച്ചിട്ട് ഒരു വർഷം

Kannur5 hours ago

ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായിക ക്ഷമതാ പരീക്ഷ

Kerala5 hours ago

കേരള ടൂറിസത്തിന് പുതിയ വെബ് സൈറ്റ്; 20ൽ അധികം ഭാഷകളിൽ വിവരങ്ങൾ ലഭിക്കും

Kannur5 hours ago

നാഫിഹിന്റെ ചി​​ത്രം ഇനി പാഠപുസ്തകത്തിൽ

Kerala5 hours ago

കരാറടിസ്ഥാനത്തിൽ റേഡിയോ ഗ്രാഫർ വാക് ഇൻ ഇൻറർവ്യു

Kerala6 hours ago

വിധവ പെൻഷൻ: രേഖകൾ സമർപ്പിക്കണം

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News9 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

PERAVOOR1 year ago

പോസ്‌കോ കേസ് പ്രതിയായ പെരുന്തോടി സ്വദേശിയെ വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു 

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!