18 വയസിനു താഴെയുള്ള പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം

Share our post

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പിരധിയില്‍ വരുമെന്ന് ബോംബെ ഹൈക്കോടതി. ഭാര്യയുടെ ബലാത്സംഗ പരാതിയില്‍ യുവാവിന് 10 വര്‍ഷം തടവ് വിധിച്ച് നാഗ്പുര്‍ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവള്‍ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്ന് ജസ്റ്റിന് ജി.എ സനപ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രതിയും ഇരയും ഈ ബന്ധത്തില്‍ ജനിച്ച ആണ്‍കുഞ്ഞിന്റെ മാതാപിതാക്കളാണെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതായും ബെഞ്ച് നിരീക്ഷിച്ചു.

ഭാര്യയുടെയോ ഭാര്യയെന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയുടെയോ പ്രായം 18 വയസ്സിന് താഴെയായിരിക്കുമ്പോള്‍ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന വാദത്തിന്‌ നിയമപരമായി സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് കീഴ്‌ക്കോടതി വിധിച്ച 10 വര്‍ഷത്തെ കഠിന തടവും ബെഞ്ച് ശരിവെച്ചു.

പരാതിക്കാരിയായ പെണ്‍കുട്ടിയെ യുവാവ് നിര്‍ബന്ധിത ലൈംഗികബന്ധത്തിന് ഇരയാക്കിയെന്നതാണ് കേസ്. പീഡനം നടക്കുമ്പോള്‍ യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ ഈ ബന്ധത്തില്‍ യുവതി ഗര്‍ഭിണിയാകുകയും യുവാവ് പിന്നീട് പരാതിക്കാരിയെ വിവാഹം ചെയ്യുകയുമായിരുന്നു. എന്നാല്‍ ദാമ്പത്യബന്ധം വഷളായതോടെ യുവതി ഇയാള്‍ക്കെതിരേ പരാതി നല്‍ക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!