തിരുവനന്തപുരം: പൊതുപരീക്ഷാ ടൈം ടേബിൾ മന്ത്രി വി.ശിവൻ കുട്ടി പ്രഖ്യാപിച്ചതിനുപിന്നാലെ ഹയർസെക്കൻഡറി പരീക്ഷയെച്ചൊല്ലി വിവാദം. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഈവർഷം ഉച്ചയ്ക്കുശേഷമാണ് പരീക്ഷയുടെ സമയക്രമം. പരീക്ഷ നടക്കുന്ന മാർച്ചിൽ റംസാൻ വ്രതമുണ്ടെന്നതു പരിഗണിക്കാതെയാണ് പൊതുവിദ്യാഭ്യാസവകുപ്പ് ടൈംടേബിൾ നിശ്ചയിച്ചതെന്ന വിമർശനവുമായി അധ്യാപക സംഘടനകൾ രംഗത്തെത്തി. ഇതിനുപുറമേ, ശനിയാഴ്ചകളിൽ പരീക്ഷ ക്രമീകരിച്ചതിലും എതിർപ്പ് ശക്തമായി. റംസാൻ വ്രതം മാർച്ച് ആദ്യവാരം ആരംഭിക്കുമെന്നതിനാൽ ഉച്ചയ്ക്കുശേഷം മൂന്നുമണിക്കൂർ പരീക്ഷയെഴുതേണ്ടിവരുന്നത് നോമ്പ് ആചരിക്കുന്ന ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പ്രയാസമുണ്ടാക്കുമെന്ന് എച്ച്.എസ്.എസ്.ടി.എ. ചൂണ്ടിക്കാട്ടി.
ദേശീയ മത്സര പരീക്ഷകളുടെ റാങ്കിങ്ങിന് ഹയർ സെക്കൻഡറി മാർക്ക് പരിഗണിക്കുന്നതിനാൽ കുട്ടികൾക്ക് മികച്ചരീതിയിൽ പരീക്ഷയെഴുതാൻ സാഹചര്യമൊരുക്കണം. ടൈംടേബിൾ പുനഃക്രമീകരി ക്കണമെന്ന് പ്രസിഡൻ്റ് കെ. വെങ്കിടമൂർത്തി ആവ ശ്യപ്പെട്ടു. ഒരേദിവസം ഒട്ടേറെ വിഷയങ്ങളിൽ പരീക്ഷ നടക്കുന്ന ഹയർസെക്കൻഡറി ടൈംടേബിൾ അശാസ്ത്രീയമാണെന്ന് എ.എച്ച്.എസ്.ടി.എ. പ്രസിഡന്റ് ആർ. അരുൺകുമാർ പറഞ്ഞു. മുൻവർഷങ്ങളിൽ പത്തുദിവസമായിരുന്നെങ്കിൽ ഇത്തവണ 17 ദിവസമാണ് ഹയർസെക്കൻഡറി പരീക്ഷ. മൂന്നു ശനിയാഴ്ചകളും പരീക്ഷയുണ്ട്. ഇതിനുപുറമേ, തിങ്കൾമുതൽ ശനിവരെ ആറുദിവസം തുടർച്ചയായി പരീക്ഷ നടത്തുന്നതും അധ്യാപകർ ചൂണ്ടിക്കാട്ടി. എന്നാൽ, വാർഷിക പരീക്ഷയൊപ്പം ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ കൂടി നടക്കുന്നതിനാൽ ഹയർസെക്കൻഡറിക്ക് മതിയായ ക്ലാസ്മുറികളും ഇൻവിജിലേറ്റർമാരുടെ സേവനവും ഉറപ്പാക്കാനാണ് ഇപ്പോഴത്തെ ടൈംടേബിളെന്നാണ് ഔദ്യോഗിക വിശദീകരണം.
എസ്.എസ്.എൽ.സി. പരീക്ഷയ്ക്കുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. 4.28 ലക്ഷം വിദ്യാർഥികളാണ് ഇത്തവണയുള്ളത്. രജിസ്‌ട്രേഷൻ പൂർത്തിയായതിനുശേഷം കേന്ദ്രങ്ങൾ നിശ്ചയിക്കും. ഉത്തരക്കടലാസുകളുടെ വിതരണം തുടങ്ങി.
ഐ.ടി. മോഡൽ പരീക്ഷ – ജനുവരി 20 മുതൽ 30 വരെ.
ഐ.ടി. പൊതുപരീക്ഷ -ഫെബ്രുവരി ഒന്നുമുതൽ 14 വരെ
മോഡൽ പരീക്ഷ -ഫെബ്രുവരി 17മുതൽ 21വരെ
പൊതുപരീക്ഷ -മാർച്ച് മൂന്നുമുതൽ 26വരെ (രാവിലെ 9.30 മുതൽ 12.15വരെ)
ഉത്തരക്കടലാസ് മൂല്യനിർണം (72 ക്യാമ്പുകൾ) – ഏപ്രിൽ എട്ടുമുതൽ 28വരെ
ഫലപ്രഖ്യാപനം -മേയ് മൂന്നാംവാരം
ഹയര്‍ സെക്കന്‍ഡറി
3.87 ലക്ഷം വിദ്യാര്‍ഥികളാണ് ഒന്നാം വര്‍ഷത്തിലുള്ളത്. 3.84 ലക്ഷം വിദ്യാര്‍ഥികളാണ് രണ്ടാം വര്‍ഷത്തിലുള്ളത്. ഒന്നാം വര്‍ഷം പൊതുപരീക്ഷ മാര്‍ച്ച് ആറിന് തുടങ്ങി 29 വരെ( എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്). രണ്ടാം വര്‍ഷം പൊതുപരീക്ഷ മാര്‍ച്ച് മൂന്നുമുതല്‍ 26 വരെ(എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്)
2024-ല്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയോടൊപ്പം അതേ ടൈംടേബിളിലാണ് നടത്തുക. ഏപ്രില്‍ 11-ന് ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് ആദ്യം തുടങ്ങുക. അതിനുശേഷം രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയവും തുടര്‍ന്ന് ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയവും നടക്കും.
വൊക്കേഷണൽ ഹയർ സെക്കൻഡറി
ഒന്നാംവർഷ തിയറി പരീക്ഷ -മാർച്ച് ആറിന് തുടങ്ങി 29 വരെ
രണ്ടാംവർഷ തിയറി പരീക്ഷ -മാർച്ച് മൂന്നിന് തുടങ്ങി 26 വരെ
രണ്ടാംവർഷ എൻ.എസ്.ക്യു.എഫ്. വൊക്കേഷണൽ പ്രായോഗിക പരീക്ഷ -ജനുവരി 15 മുതൽ ഫെബ്രുവരി 24 വരെ
രണ്ടാം വർഷ നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷ -ജനുവരി 22 മുതൽ ഫെബ്രുവരി 14 വരെ
സ്‌ക്രൈബിനെ ആവശ്യമുള്ള വിദ്യാർഥികൾക്ക് മേഖലാ അസിസ്റ്റന്റ് ഡയറക്ടർമാരുടെ ഓഫീസിൽനിന്നാണ് ഉത്തരവ് നൽകുക. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അതത് ഡി.ഇ.ഒ. ഓഫീസിൽനിന്ന് സ്‌ക്രൈബിനെ ഏർപ്പാടാക്കി നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
എച്ച്.എസ്. അറ്റാച്ച്ഡ് എൽ.പി. വിഭാഗം പരീക്ഷ -ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെ
എച്ച്.എസ്. അറ്റാച്ച്ഡ് യു.പി. വിഭാഗം പരീക്ഷ -ഫെബ്രുവരി 27 മുതൽ മാർച്ച് 27 വരെ
ഹൈസ്കൂൾ വിഭാഗം എട്ടാംക്ലാസിലെ പരീക്ഷ ഫെബ്രുവരി 24 മുതൽ മാർച്ച് 20 വരെ
ഒമ്പതാംക്ലാസ് പരീക്ഷ ഫെബ്രുവരി 24മുതൽ മാർച്ച് 27വരെ