Connect with us

Kerala

ഓൺലൈൻ പടക്ക വിൽപ്പന തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം; മുന്നറിയിപ്പുമായി തമിഴ്‌നാട് പൊലീസ്

Published

on

Share our post

ചെന്നൈ : ഓൺലൈൻ പടക്ക വിൽപ്പന തട്ടിപ്പുകൾ വർധിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി തമിഴ്നാട് സൈബർ ക്രൈം വിംഗ്. പടക്ക വിൽപ്പന തട്ടിപ്പുകൾ സംബന്ധിച്ച് സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി സെപ്തംബർ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 17 പരാതികളാണ് ലഭിച്ചത്. ദീപാവലി ആഘോഷം മുതലെടുത്ത് പടക്ക വിൽപ്പന തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ ജനപ്രിയ സൈറ്റുകളിൽ വ്യാജ പരസ്യങ്ങൾ വഴി തട്ടിപ്പുകൾ നടക്കാറുണ്ട്. ഈ പ്രമോഷനുകൾ പലപ്പോഴും പടക്കങ്ങൾക്ക് അല്ലെങ്കിൽ മറ്റ് ഉത്സവ ഇനങ്ങൾക്ക് കാര്യമായ കിഴിവുകൾ അറിയിച്ചുള്ളവയാകും. ഓൺലൈനിൽ ഉത്സവ ഓഫറുകൾ തേടുന്നവർ ഇത്തരം തട്ടിപ്പുകൾക്കിരയാകാറുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പുലർത്തണമെന്ന് പൊതുജനങ്ങൾക്ക് പൊലീസ് നിർദേശം നൽകി.

ഓൺലൈൻ വിൽപ്പനക്കാരുടെ ആധികാരികത പരിശോധിക്കണം. പണമടയ്ക്കുന്നതിന് മുമ്പ് ഓൺലൈൻ ഡീലർമാരെ ബന്ധപ്പെടാനുള്ള വിലാസങ്ങളും മറ്റ് വിവരങ്ങളും ഉണ്ടെന്ന് ഉറപ്പാക്കണം. സമാനമായ തട്ടിപ്പ് നടക്കുകയോ സംശയാസ്പദമായ പ്രവൃത്തി നേരിടുകയോ ചെയ്താൽ സൈബർ ക്രൈം ഫ്രീ ഫോൺ നമ്പറായ 1930-ൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ www.cybercrime.gov.in-ൽ സംഭവം റിപ്പോർട്ട് ചെയ്യണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തമിഴ്നാട് പൊലീസ് അറിയിച്ചു.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!