മയ്യിൽ-കാട്ടാമ്പള്ളി കണ്ണൂർ റൂട്ടിൽ ബസ് സമരം തുടരുമെന്ന് തൊഴിലാളികൾ

കണ്ണൂർ: കണ്ണൂർ -മയ്യിൽ- കാട്ടാമ്പള്ളി കണ്ണൂർ റൂട്ടിലും കണ്ണാടിപ്പറമ്പ് റൂട്ടിലും നടത്തുന്ന സ്വകാര്യ ബസ് സമരം തുടരുമെന്ന് തൊഴിലാളികൾ. ബസ് തടഞ്ഞ് ഡ്രൈവറെയും യാത്രക്കാരനെയും അക്രമിച്ച കേസിലെ പ്രതിക്കെതിരെ വധശ്രമ കുറ്റവും ചുമത്തണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.സമരം തീർക്കാൻ ജോയിൻ്റ് ആർ.ടി.ഒ വിളിച്ച ചർച്ചയും പരാജയപ്പെട്ടു. സംഘടനകളുടെ പിന്തുണയില്ലാത്ത സമരം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടിയെന്ന് മയ്യിൽ പോലീസ് അറിയിച്ചു.