ഇന്ന് റേഷൻ കടകള്‍ പ്രവര്‍ത്തിക്കില്ല

Share our post

കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷൻകട ലൈസൻസികള്‍ സഹകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് (ഒക്ടോബർ 11) പൊതു അവധി റേഷൻ കടകള്‍ക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ അറിയിച്ചു.റേഷകടകളുടെ അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.അതേസമയം, മഹാനവമി പ്രമാണിച്ച്‌ സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിരുന്നു. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. സജിത് ബാബു ഇതുസംബന്ധിച്ച ഉത്തരവിറക്കി. സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള സഹകരണ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെ നാളെ അവധിയായിരിക്കും.

സംസ്ഥാനത്ത് മഹാനവമിയോടനുബന്ധിച്ച്‌ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്‌ട് പ്രകാരം അവധി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് സഹകരണ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്.അതേസമയം നാളെ നിയമസഭയ്ക്ക് അവധി ബാധകമല്ല. നിയമസഭാ സമ്മേളനം നാളെയും ചേരുമെന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ട്.മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ സംസ്ഥാനത്ത് സർക്കാർ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. നാളെ നടത്താനിരുന്ന പരീക്ഷകള്‍, അഭിമുഖങ്ങള്‍, കായികക്ഷമതാ പരീക്ഷകള്‍,സർവ്വീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവ മാറ്റിവെച്ചതായി കേരള പി.എസ്‌.സി അറിയിച്ചു. ഇവയുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും പി.എസ്‌.സി വക്താവ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!