Kerala
കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബെല്‍റ്റ്, ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും നിര്‍ബന്ധം, പാലിച്ചില്ലെങ്കില്‍ പിഴ

ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധമാക്കും.നാല് വയസു മുതല്‍ 14 വയസുവരെ 135 സെന്റീമീറ്റര്‍ ഉയരത്തില്‍ താഴെയുള്ള കുട്ടികള്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്തുവയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കുന്നതും നല്ലതാണ്.
മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ ഉറങ്ങുന്ന സാഹചര്യം ഉള്ളതിനാലാണ് ഈ നിര്‍ദേശം. കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ ഡ്രൈവര്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും അധികൃതർ അറിയിച്ചു.ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഈ മാസം സമൂഹ മാധ്യമത്തിലൂടെ ബോധവത്കരണം നടത്തും. നവംബറില്‍ മുന്നറിയിപ്പു നല്‍കിയശേഷം ഡിസംബര്‍ മുതല്‍ പിഴയോടെ നിയമം നടപ്പാക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.
Kerala
വണ്ടി ഓടും, റോഡ് ചാര്‍ജറാകും, രാജ്യത്തെ ആദ്യ പരീക്ഷണം കേരളത്തില്‍

ഇലക്‌ട്രിക് വാഹനം ഓട്ടത്തില്‍ ചാർജ് ചെയ്യുന്ന ഡയനാമിക് വയർലസ് സംവിധാനം കേരളത്തിലെത്തുന്നു. രാജ്യത്തെ ആദ്യ പരീക്ഷണമാണിത്. ഇലക്‌ട്രിക് ബസും കാറും കൂടുതലുള്ള തിരുവനന്തപുരത്താണ് ആദ്യ പരീക്ഷണം. ഒരു വർഷത്തിനുള്ളില്‍ ട്രയല്‍ റണ്‍ നടത്തും. ഇതിനായി നോർവേയിലുള്‍പ്പെടെ സമാന പദ്ധതി നടപ്പാക്കിയ ഇലക്‌ട്രിയോണ്‍ കമ്ബനിയുമായി അനെർട്ട് ചർച്ച പൂർത്തിയാക്കി. ഹൈവേ പ്രതലത്തില്‍ സ്ഥാപിക്കുന്ന ട്രാൻസ്മിറ്റർ യൂണിറ്റും വാഹനത്തിനടിയിലെ റിസീവർ പാഡും മുഖാമുഖം വരുമ്ബോഴാണ് ചാർജാകുന്നത്. കാന്തിക പ്രവർത്തനത്തിലൂടെയാണ് (മാഗ്നറ്റിക് റെസോണൻസ്) ചാർജിംഗ്. ഇതിനായി സംസ്ഥാന ഹൈവേകളില്‍ സ്ഥലം കണ്ടെത്തി ട്രാൻസ്മിറ്റർ പാനലുകള്‍ സ്ഥാപിക്കും.
100 മീറ്റർ നീളമുള്ള ട്രാൻസ്മിറ്റർ ലൈനിന് 500 കിലോവാട്ട് വൈദ്യുതി വേണം. ഇത്തരത്തില്‍ ഒരു കിലോമീറ്റർ വരെയുള്ള ഒന്നിലേറെ ട്രാൻസ്‌മിറ്റർ ലൈനുകള്‍ റോഡില്‍ സ്ഥാപിക്കും. 11 കിലോവാട്ടാണ് റിസീവർ പാഡിന്റെ ശേഷി. കാറുകളില്‍ ഒന്നും ബസുകളില്‍ മൂന്നോ നാലോ എണ്ണവും റിസീവർ പാഡുണ്ടാവണം. പണമടയ്ക്കുന്നതിന് പ്രത്യേകം സോഫ്റ്റ്‌വെയറും ആപ്പുമുണ്ടാകും. വാഹനങ്ങളിലെ ഫാസ്റ്റാഗിലേതു പോലെ വൈദ്യുതി ഉപയോഗമനുസരിച്ച് പണം കട്ടാകും. പണം തീരുമ്ബോള്‍ വാലറ്റ് ചാർജ് ചെയ്യണം.
സ്റ്റാറ്റിക് വയർലസ് ചാർജിംഗും വരും
സ്റ്റാറ്റിക് വയർലസ് ചാർജിംഗ് സ്റ്റേഷനും രാജ്യത്താദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തില്‍ വരും. ഇലക്‌ട്രിക് ബസുകള്‍ക്കായാണ് പദ്ധതി. ഇതിലൂടെ വാഹനങ്ങള്‍ നിറുത്തി വയർലസായി ചാർജ് ചെയ്യാം. ഇതിനായി ഡയനാമിക് വയർലസ് ചാർജിംഗിന് സമാനമായി പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വിഴിഞ്ഞം-ബാലരാമപുരം, നിലയ്‌ക്കല്‍-പമ്ബ, കാലടി-നെടുമ്ബാശേരി എയർപോർട്ട്, അങ്കമാലി-നെടുമ്ബാശേരി എയർപോർട്ട് റൂട്ടുകള്‍ കേന്ദ്രീകരിച്ചും ചാർജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.
ബസ് ചാർജാകാൻ അരമണിക്കൂർ
നാല് റിസീവർ പാഡുള്ള ബസില്‍ അര മണിക്കൂറിലെത്തുന്ന വൈദ്യുതി- 44 യൂണിറ്റ്
10 കിലോ മീറ്റർ ഓടാൻ വേണ്ടത്- 10 യൂണിറ്റ്
കാർ ഫുള്‍ ചാർജാകാൻ വേണ്ട വൈദ്യുതി- 20 യൂണിറ്റ്
Kerala
വിഷു, ഈസ്റ്റര്‍ തിരക്ക്: അറിയാം കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സര്‍വീസുകള്‍

തിരുവനന്തപുരം :വിഷുവും ഈസ്റ്ററും പ്രമാണിച്ച് കെഎസ്ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ തിരക്കേറി. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് യാത്രയ്ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി കെ.എസ്.ആർ.ടി.സി അധികൃതര്‍ അറിയിച്ചു. എട്ടുമുതല്‍ 22 വരെയാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുക. കേരളത്തിലെ വിവിധ യൂണിറ്റുകളില്‍നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുകള്‍ ലഭ്യമാണ്. നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് അധിക സര്‍വീസുകള്‍. ടിക്കറ്റുകള്‍ www.onlineksrtcswift. com എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പ് വഴിയും ബുക്ക് ചെയ്യാം.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്പെഷ്യല്‍ സര്‍വീസുകള്‍ ചുവടെ
രാത്രി 7.45ന് ബംഗളൂരു- കോഴിക്കോട് ( സൂപ്പര്‍ഫാസ്റ്റ്)
രാത്രി 8.15ന് ബംഗളൂരു- കോഴിക്കോട് (സൂപ്പര്‍ഫാസ്റ്റ്)
രാത്രി 8.50ന് ബംഗളൂരു-കോഴിക്കോട് (സൂപ്പര്‍ഫാസ്റ്റ്)
രാത്രി 7.15ന് ബംഗളൂരു-തൃശൂര്‍ (പാലക്കാട് വഴി, സൂപ്പര്‍ ഡീലക്സ്)
വൈകിട്ട് 5.30ന് ബംഗളൂരു- എറണാകുളം (സൂപ്പര്‍ ഡീലക്സ്)
വൈകിട്ട് 6.30ന് ബംഗളൂരു എറണാകുളം (സൂപ്പര്‍ ഡീലക്സ്)
വൈകിട്ട് 6.10ന് ബംഗളൂരു-കോട്ടയം (സൂപ്പര്‍ ഡീലക്സ്)
രാത്രി 8.30ന് ബംഗളൂരു-കണ്ണൂര്‍ (ഇരിട്ടി വഴി സൂപ്പര്‍ ഡീലക്സ്)
രാത്രി 9.45ന് ബംഗളൂരു-കണ്ണൂര്‍ ( സൂപ്പര്‍ ഡീലക്സ്)
രാത്രി 7.30 ബംഗളൂരു-തിരുവനന്തപുരം (നാഗര്‍കോവില്‍ വഴി സൂപ്പര്‍ ഡീലക്സ്)
രാത്രി 7.30ന് ചെന്നൈ -എറണാകുളം (സൂപ്പര്‍ ഡീലക്സ് )
വൈകിട്ട് 6.45ന് ബംഗളൂരു-അടൂര്‍ (സൂപ്പര്‍ ഡീലക്സ്)
രാത്രി 7.10ന് ബംഗളൂരു-കൊട്ടാരക്കര (സൂപ്പര്‍ ഡീലക്സ്)
വൈകിട്ട് 6ന് ബംഗളൂരു-പുനലൂര്‍ (സൂപ്പര്‍ ഡീലക്സ്)
വൈകിട്ട് 6.20ന് ബംഗളൂരു-കൊല്ലം
രാത്രി 7.10ന് ബംഗളൂരു – ചേര്‍ത്തല
രാത്രി 7ന് ബംഗളൂരു-ഹരിപ്പാട്
Kerala
ഗുരുവായൂരിൽ വിഷുക്കണി ദർശനം പുലർച്ചെ 2.45ന് തുടങ്ങും; സ്പെഷ്യൽ, വി.ഐ.പി ദർശനങ്ങൾക്ക് നിയന്ത്രണം

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര ശ്രീകോവിലിൽ ഗുരുവായൂരപ്പന്‍റെ വിഗ്രഹത്തിന് വലതുഭാഗത്താണ് വിഷുക്കണി ഒരുക്കുക. സ്വർണ സിംഹാസനത്തിൽ കണ്ണന്‍റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചുവച്ച് ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിക്കും. ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, ചക്ക, മാങ്ങ, വാൽക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വർണം, പുതുപ്പണം എന്നിവ കൊണ്ട് കണി ഒരുക്കും. നാലമ്പലത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഭക്തർക്ക് കണി കാണാനായി നമസ്കാര മണ്ഡപത്തിലും കണിയൊരുക്കും. മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി പുലർച്ചെ രണ്ടിനുശേഷം കീഴ്ശാന്തിക്കാർക്കൊപ്പം ശ്രീലകവാതിൽ തുറക്കുമെന്നും ദേവസ്വം അറിയിച്ചു.
നാളീകേരമുടച്ച് തിരിയിട്ട് കത്തിച്ച് ഓട്ടുരുളിയിലെ കണി കാണിച്ച് വിഷുക്കൈനീട്ടം നൽകും. സ്വർണ സിംഹാസനത്തിൽ കണിക്കോപ്പ് ഒരുക്കി മേൽശാന്തിയടക്കം പുറത്തു കടന്നാൽ ഭക്തർക്ക് കണി കണ്ടു തൊഴാം. തൊഴുതു വരുന്നവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകും. ക്ഷേത്രത്തിൽ കാഴ്ചശീവേലിയോടെ വിഷു വിളക്ക് ആഘോഷിക്കും. സ്പെഷ്യൽ, വിഐപി ദർശനം ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ഭക്തരുടെ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ 12 മുതൽ 20 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷ്യൽ ദർശനം, വിഐപി ദർശനം എന്നിവ ഉണ്ടാകില്ല. ക്യൂ നിന്ന് ദർശനം നടത്തുന്നവർക്കാകും പരിഗണന. 1000 രൂപയുടെ നെയ് വിളക്ക് വഴിപാട് നടത്തുന്നവർക്ക് പ്രത്യേക ദർശന സൗകര്യം ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്