12 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ്

മലപ്പുറം: അരീക്കോട് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സഹോദരന് 123 വർഷം തടവ്. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. സഹോദരന് 19 വയസാണ്. 7 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ തുക പെൺകുട്ടിയുടെ ക്ഷേമത്തിനായി കൈമാറും.വിധി കേട്ടയുടൻ പ്രതി കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗർഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ഒടുവിലാണ് സഹോദരനാണ് പ്രതിയെന്ന് കണ്ടെത്തിയത്. മാതാവും ബന്ധുക്കളും സഹോദരനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു.