റെയിൽവേയിൽ അവസരം; നോൺ ടെക്നിക്കൽ സ്റ്റാഫിന് അപേക്ഷിക്കാം

Share our post

റെയിൽവേയുടെ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിലെ (എൻടിപിസി) 11.558 ഒഴിവുകളിലേക്ക് വിവിധ റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. വിശദ വിജ്ഞാപനം റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സതേൺ റെയിൽവേ തിരുവനന്തപുരം ആർആർബിക്കു കീഴിൽ ഗ്രാജ്യേറ്റ് തസ്തികകളിൽ 174 ഒഴിവും അണ്ടർ ഗ്രാജ്യേറ്റ് തസ്തികകളിൽ 112 ഒഴിവുമുണ്ട്. എതെങ്കിലും ഒരു ആർആർബിയിലേക്കാണ് അപേക്ഷിക്കാൻ കഴിയുക.

ഗ്രാജ്യേറ്റ് തസ്തികകൾ

ചീഫ് കമേഴ്സ‌്യൽ കം ടിക്കറ്റ് സുപർവൈസർ, സ്റ്റേഷൻ മാസ്റ്റർ. യോഗ്യത: ബിരുദം/തത്തുല്യം; ഗുഡ്‌സ് ട്രെയിൻ മാനേജർ. യോഗ്യത: ബിരുദം/തത്തുല്യം, ജൂനിയർ അക്കൗണ്ട്സ് അസിസിറ്റൻ്റ് കം ടൈപ്പിസ്റ്റ്, സ്റ്റേഷൻ ക്ലർക്ക് കം ടൈപ്പിസ്റ്റ്, യോഗ്യത: ബിരുദം/തത്തുല്യം, ഇംഗ്ലീഷ്/ഹിന്ദി കംപ്യൂട്ടർ ടൈപ്പിങ്. 18 മുതൽ 36 വയസുവരെയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. അവസാന തീയതി ഒക്ടോബർ 13.

അണ്ടർ ഗ്രാജ്യേറ്റ് തസ്തികകൾ

കമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ജുനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് ട്രെയിൻസ് ക്ലർക്ക്. യോഗ്യത: പ്ലസ്‌ടു/തത്തുല്യം. പ്രായ പരിധി: 18 – 33 വയസ്. ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.railwayboard/


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!