കണ്ണവം വെളുമ്പത്ത് മഖാം ഉറൂസ് 28-ന് തുടങ്ങും

Share our post

കണ്ണവം: മഹല്ല് മുസ്‌ലിം ജമാഅത്ത് അൻവാറുൽ ഇസ്‌ലാം പള്ളി മദ്രസ കമ്മിറ്റി നടത്തുന്ന കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് 28, 29, 20, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. 28-ന് രാവിലെ 10-ന് ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിച്ച് സയ്യിദ് മുഹമ്മദ് സഫ് വാൻ തങ്ങൾ പതാക ഉയർത്തും. തുടർന്ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് മജ്‌ലിസുന്നൂർ ആത്മീയ സദസ്സ്, 2.30-ന് ഇസ്‌ലാമിക ചരിത്ര കഥാപ്രസംഗം, രാത്രി എട്ടിന് സ്വലാത്ത് വാർഷികം എന്നിവയും ഉണ്ടാകും.

29-ന് രാവിലെ ഒൻപതിന് മതവിജ്ഞാന സദസ്. ഉച്ചക്ക് രണ്ടിന് നടക്കുന്ന സൗഹൃദ സംഗമം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് ദിക്ർ ദുആ മജ്‌ലിസ്. 30-ന് രാവിലെ മതവിജ്ഞാന സദസ്, ഉച്ചക്ക് രണ്ടിന് മദ്ഹുറസൂൽ പ്രഭാഷണം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഖലീലുൽ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും. അബ്ദുലത്തീഫ് സഖാഫി കാന്തപുരം മുഖ്യ പ്രഭാഷണം നടത്തും.

ഒക്ടോബർ ഒന്നിന് രാവിലെ 10-ന് നടക്കുന്ന പൊതു സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ രണ്ടിന് രാവിലെ 10-ന് സമാപന പ്രാർത്ഥന സദസ് സയ്യിദ് മശ്ഹൂർ അസ്‌ലം തങ്ങൾ ഉദ്ഘാടനം ചെയ്യും. കൂട്ടപ്രാർഥനക്ക് ചെറുമോത്ത് ഉസ്താദ് നേതൃത്വം നൽകും. തുടർന്ന് അന്നദാനവുൻ ഉണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!