Kannur
വൃത്തിയിൽ കണ്ണൂർ സ്റ്റേഷൻ നമ്പർ വൺ
കണ്ണൂർ: ശുചിത്വ പരിപാലനത്തിൽ പാലക്കാട് ഡിവിഷനിൽ ഒന്നാമതായി കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ. 2023–-24 കണക്ക് പ്രകാരം കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ 72.11 ലക്ഷം ജനങ്ങളാണ് യാത്ര ചെയ്‌തത്. 121.62 കോടി രൂപ വരുമാനം നേടിയ സ്‌റ്റേഷൻ നോൺ സബ് അർബൻ ഗ്രൂപ്പിൽ രണ്ടാം ഗ്രേഡിലേക്ക് ഉയർന്നു.വരുമാനത്തിൽ കേരളത്തിൽ ആറാമതും യാത്രക്കാരിൽ അഞ്ചാമതുമാണ് കണ്ണൂർ സ്റ്റേഷൻ. 121 ട്രെയിനുകൾ ഇതുവഴി കടന്നുപോകുന്നു. നിലവിൽ 10 ട്രെയിനുകൾ കണ്ണൂരിൽനിന്നും പുറപ്പെടുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശുചിത്വത്തൊഴിലാളികളെ ഉപയോഗിച്ചാണ് കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ വൃത്തിയായി സൂക്ഷിക്കുന്നത്. മൂന്ന് ഷിഫ്‌റ്റുകളിലായി 23പേർ ജോലിചെയ്യുന്നു. ഇവരാണ് സ്‌റ്റേഷൻ വൃത്തിയായി സൂക്ഷിക്കുന്നത്. പെയ്‌ഡ് എസി വിശ്രമകേന്ദ്രം, അപ്പർ ക്ലാസ്, സ്‌ത്രീകൾ എന്നിവർക്കുള്ള വെയ്‌റ്റിങ് റൂമുകൾ എന്നിവിടങ്ങളിലെ ടോയ്‌ലറ്റുകൾ ഉൾപ്പെടെ മണിക്കൂറുകളുടെ ഇടവേളകളിൽ വൃത്തിയാക്കുന്നു.
സ്‌റ്റേഷനിലെ മാലിന്യങ്ങൾക്ക് പുറമെ കടന്നുപോകുന്ന ദീർഘദൂര ട്രെയിനുകളിലെ മാലിന്യം ഉൾപ്പെടെ ഇവിടെനിന്നുമാണ് നീക്കുന്നത്. ഇവയൊക്കെ മാലിന്യം വേർതിരിക്കാൻ ഏർപ്പെടുത്തിയ ഷെഡിലേക്ക് മാറ്റി ജൈവ–-അജൈവ മാലിന്യങ്ങൾ വേർതിരിച്ചാണ് ഹരിതകർമസേനയ്‌ക്ക് കൈമാറുന്നത്. വന്ദേഭാരത്, ചെന്നൈ മെയിൽ, വെസ്റ്റ് കോസ്‌റ്റ് ട്രെയിനുകളിലെ മാലിന്യവും കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽനിന്നാണ് നീക്കംചെയ്യുന്നത്. അതത് ദിവസത്തെ മാലിന്യങ്ങൾ അന്നുതന്നെ വേർതിരിച്ച് കൈമാറുമെന്ന് സ്‌റ്റേഷൻ മാനേജർ എസ് സജിത്‌കുമാർ പറഞ്ഞു.
യാത്രക്കാർക്ക് സുഗമമായ യാത്രയൊരുക്കാനുള്ള എല്ലാ സൗകര്യവും സ്‌റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം, കുടിവെള്ളം, ശുചിത്വം എന്നിവയിലെ പരാതികൾക്ക് ഉടനടി പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Kannur
കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്;നവജാത ശിശുവിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തി
കണ്ണൂർ: വാക്സിനെടുത്ത നവജാത ശിശുവിന്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് സൂചി കണ്ടെത്തുന്നത്. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. സംഭവത്തിൽ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.കണ്ണൂർ പെരിങ്ങോത്തെ ശ്രീജു – രേവതി ദമ്പതികളുടെ മകളുടെ തുടയിൽ നിന്നാണ് സൂചി പുറത്തെടുത്തത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ച ആരോഗ്യവകുപ്പ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കൽ കോളജിൽ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളിൽ എടുക്കേണ്ട രണ്ട് വാക്‌സിൻ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. കുഞ്ഞിന് വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴക്കാൻ തുടങ്ങി. തുടർന്ന് ഇതേ ആശുപത്രിയിൽ കാണിച്ചപ്പോൾ മരുന്ന് തന്ന് വിടുകയായിരുന്നു.പിന്നെ വീണ്ടും കുരുപോലെ വലുതായി വരാൻ തുടങ്ങി. പിന്നീട് സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. വാക്സിനേഷൻ സമയത്ത് അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കൊണ്ടുപോയി എടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുബത്തിന്റെ തീരുമാനം.
Kannur
ഒരു രൂപയ്ക്ക് ഷൂ, ഓഫര്‍ കണ്ട് വന്നവരെ കൊണ്ട് റോഡ് നിറഞ്ഞു, കടപൂട്ടി പോലീസ്
കണ്ണൂർ: ഒരു രൂപ നോട്ടുമായി ആദ്യം ഷോപ്പില്‍ എത്തുന്ന 75 പേർക്ക് കിടിലൻ ഷൂ. കണ്ണൂർ നഗരത്തിലെ ഒരു കടയുടെ ഓഫർ ആയിരുന്നു ഇത്.സാമൂഹികമാധ്യമങ്ങളിലെ റീല്‍സ് കണ്ട് ഷൂ വാങ്ങാൻ ഞായറാഴ്ച എത്തിയത് ആയിരത്തിലധികം പേർ. ആദ്യ 75-ല്‍ ഉള്‍പ്പെടാൻ പുലർച്ചെ സ്ത്രീകള്‍ അടക്കം എത്തിയപ്പോള്‍ പരിസരത്താകെ ജനസമുദ്രം. ടൗണ്‍ പോലീസ് ഇടപെട്ടതിനെ തുടർന്ന് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. കട തത്കാലം അടപ്പിച്ചു. തുടർന്ന് ആളുകള്‍ പിരിഞ്ഞുപോയി.
സാമൂഹികമാധ്യമങ്ങളിലെ പരസ്യം പോലീസിനെ ഉള്‍പ്പെടെ ഞായറാഴ്ച മണിക്കൂറുകളോളം അങ്കലാപ്പിലാക്കി. ഒരു രൂപ നോട്ടുമായി ആദ്യം എത്തുന്ന 75 പേർക്കുള്ള കിടിലൻ ഓഫറിന്റെ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെയായിരുന്നു. മറ്റു ഓഫറുകളും കടയില്‍ കിട്ടുമെന്നും പരസ്യത്തിലുണ്ട്. ഒരു രൂപ നോട്ട് തപ്പിയെടുത്ത് ജില്ലയില്‍നിന്നും പുറത്തും ഉള്ളവർ അതിരാവിലെ എത്തി. 11 മണിയോടെ ആ പ്രദേശമാകെ ആളുകളെ കൊണ്ട് നിറഞ്ഞു. ഓഫറിന് വേണ്ടി എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നപ്പോള്‍ പോലീസ് ഇടപെട്ടു. കടപൂട്ടാൻ ഉടമകളോട് പറഞ്ഞു. ഓഫർ ലഭിക്കാത്ത നിരാശയില്‍ ആളുകള്‍ പിരിഞ്ഞുപോയി.
Kannur
കണ്ണൂർ സെൻട്രൽ ജയിൽ നെറ്റ് സീറൊ കാർബൺ പദവിയിലേക്ക്
കണ്ണൂർ: സെൻട്രൽ ജയിലിനെ ഹരിത – നെറ്റ് . സീറോ കാർബൺ ജയിലായി മാറ്റുന്നതിൻ്റെ ഭാഗമായുള്ള കാർബൺ അളവ് കണക്കാക്കുന്ന പരിപാടിക്ക് ജനുവരി 20 തിങ്കളാഴ്ച തുടക്കമാവും. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ സീമ ഉദ്ഘാടനം ചെയ്യും. ഹരിത ജയിലായി മാറ്റുന്നതിൻ്റെ ഭാഗമായി ജയിലിനകത്ത് മുല്ല നട്ടു വളർത്തുന്നതിനായ് കതിരൂർ സഹകരണ ബാങ്ക് ജയിലിന് കൈമാറുന്ന കുറ്റി മുല്ല തൈകളുടെയും മൺ ചട്ടികളുടെയും ഏറ്റുവാങ്ങലും ഡോ. ടി.എൻ സീമ നിർവ്വഹിക്കും. നെറ്റ് സീറൊ കാർബൺ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ജയിലാണ് കണ്ണൂർ സെൻട്രൽ ജയിൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു