Connect with us

Kerala

ഓണാഘോഷത്തിനിടെ തീറ്റമത്സരത്തിൽ പങ്കെടുത്തയാൾ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മരിച്ചു

Published

on

Share our post

പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തില്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ഥി മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവറാണ്.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീടിനു സമീപം സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം. ഇഡ്ഡലി തീറ്റ മത്സരത്തിനിടെ സുരേഷിന് ശ്വസതടസ്സമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വാളയാറിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും മരിച്ചു.


Share our post

Kerala

മൊബൈല്‍ ടവറിന് സ്ഥലം ഉടമയുടെ അനുമതി വേണ്ട

Published

on

Share our post

സ്ഥലമുടമയുടെ അനുമതി ലഭിച്ചില്ലെങ്കിലും 2025 ജനുവരി ഒന്നുമുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാം. സേവന ദാതാക്കളില്‍ നിന്ന് ടവറുകള്‍ക്ക് ഈടാക്കിയിരുന്ന വസ്‌തു നികുതിയും ഒഴിവാക്കി.
രാജ്യത്ത് 5 ജി അടക്കം ടെലികോം സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ‘മൊബൈല്‍ ടവർ’ നിർവചനം ടെലികോം മന്ത്രാലയം പരിഷ്‌കരിച്ചത്.ടവർ സ്ഥാപിക്കാൻ സ്ഥലം ഉടമയുമായി ധാരണ ഉണ്ടായില്ലെങ്കില്‍ പൊതുതാത്‌പര്യം ചൂണ്ടിക്കാട്ടി ടെലികോം കമ്ബനിക്ക് പോർട്ടല്‍ വഴി കളക്ടർക്കോ ഉദ്യോഗസ്ഥനോ അപേക്ഷിക്കാം.ടവറിന്റെ നിർവചനം പരിഷ്‌കരിച്ചതോടെയാണ് വസ്‌തു നികുതി ഒഴിവായത്. ടെലികോം കമ്ബനികളുടെ ദീർഘകാല ആവശ്യമാണിത്.പുതിയ നിർവചനത്തില്‍ മൊബൈല്‍ ടവർ താത്‌കാലികമായി സ്ഥാപിക്കുന്നതും വേർപെടുത്തി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാവുന്നതുമാണ്. സ്ഥാപിച്ച സ്ഥലവുമായി സ്ഥിരം ബന്ധമില്ലാത്തതിനാല്‍ വസ്തു നികുതി വേണ്ട.തദ്ദേശസ്ഥാപനങ്ങള്‍ അപേക്ഷ സ്വീകരിച്ച്‌ 67 ദിവസത്തിനുള്ളില്‍ പ്രാഥമിക അനുമതികള്‍ നല്‍കണം. ഇല്ലെങ്കില്‍ അനുമതി അനുവദിച്ചതായി കണക്കാക്കും. ചെറിയ സെല്ലുകള്‍ക്ക് നഗരങ്ങളില്‍ 300 രൂപയും ഗ്രാമങ്ങളില്‍ 250 രൂപയും പ്രതിവർഷം ഈടാക്കും. ടവറിന് 13 മീറ്റർ വരെ ഉയരം.


Share our post
Continue Reading

Kerala

മകളുടെ ആൺ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തി

Published

on

Share our post

കൊല്ലം: കൊല്ലത്ത് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു.കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണ് മരിച്ചത്. പിന്നാലെ പ്രതി ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി.സുഹൃത്തുക്കളോടൊപ്പം എത്തിയ അരുണുമായി പ്രസാദ് സംഘർഷത്തിലായിരുന്നു. ഇതിനിടെ പ്രസാദ് അരുണിനെ കുത്തുകയായിരുന്നു.അരുണിനെ വിളിച്ച് വരുത്തിയതാണെന്നും മകളെ ശല്യംചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായെന്നും ഇരു വിഭാഗവും പറയുന്നു.


Share our post
Continue Reading

Kerala

റേഷൻ കടകൾക്ക് ഇന്ന് അവധി

Published

on

Share our post

തിരുവനന്തപുരം:ഇന്ന് ശ്രീനാരായണഗുരു സമാധി ആയതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!