കോളേജിലെ ഓണാഘോഷം കൊഴുപ്പിക്കാൻ കാറിന്റെ മുകളിലും വാതിലിലുമിരുന്ന് യാത്ര; ലൈസൻസ് റദ്ദാക്കി

ചക്കരക്കല്ല് (കണ്ണൂർ): കാഞ്ഞിരോട് നെഹർ കോളേജിലെ ഏതാനും വിദ്യാർഥികളുടെ ഓണാഘോഷം അതിരുവിട്ടു. കാറിന്റെ വാതിലിലും മുകളിലും ഇരുന്ന് യാത്ര ചെയ്ത സംഭവത്തിൽ മൂന്ന് വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.കോളേജിലെ വിദ്യാർഥികൾ നടത്തിയ സാഹസികയാത്രയുടെ ദൃശ്യങ്ങൾ പുറത്തായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും സംഭവത്തിൽ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങൾ പുറത്തുവന്നതോടെ ആർ.ടി.ഒ. തലത്തിൽ അന്വേഷണം നടത്തി. തുടർന്നാണ് ലൈസൻസ് റദ്ദാക്കൽ നടപടിയുണ്ടായത്.