വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വീഡിയോ, ഫോട്ടോഗ്രാഫി മത്സരം

Share our post

കണ്ണൂർ: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങൾ എന്നിവ പരിചയപ്പെടുത്താൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും ചേർന്ന് വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും.വീഡിയോയുടെ ദൈർഘ്യം 15 സെക്കൻഡ് മുതൽ പരമാവധി ഒരു മിനിറ്റ് വരെ ആകാം. സ്വന്തമായി ചിത്രീകരിക്കുന്ന വീഡിയോ, ഫോട്ടോകളാണ് പരിഗണിക്കുക.വീഡിയോകൾ, ഫോട്ടോകൾ എന്നിവ പേര്, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തി kannurwtd@gmail.com എന്ന ഇമെയിലിൽ അയക്കുകയോ, കണ്ണൂർ ഡിടിപിസി ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ടാഗ് ചെയ്യുകയോ, 8590855255 എന്ന നമ്പറിൽ അയക്കുകയോ ചെയ്യാം.

ഒരാൾക്ക് പരമാവധി മൂന്ന് വീഡിയോ, ഫോട്ടോ എന്നിവ അയക്കാം. 17 പേർക്ക് പോത്സാഹന സമ്മാനം ലഭിക്കും. വീഡിയോകൾക്ക് ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം 2000 സമ്മാനം രൂപ എന്നിവയും ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് അവസരവും ലഭിക്കും.ഫോട്ടോഗ്രാഫി ഒന്നാം സമ്മാനം 3000 രൂപ, രണ്ടാം സമ്മാനം 2000 രൂപ, മൂന്നാം സമ്മാനം 1000 രൂപ എന്നിങ്ങനെ സമ്മാനം ലഭിക്കും. 2024 സെപ്റ്റംബർ 20 വൈകിട്ട് അഞ്ച് വരെ വീഡിയോ, ഫോട്ടോ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2706336, 8590855255


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!