കൃഷിവകുപ്പില്‍ ഇന്റേണ്‍ഷിപ്പ്; സംസ്ഥാനത്തെ കാര്‍ഷികരംഗത്തെപ്പറ്റി മനസിലാക്കാന്‍ അവസരം

Share our post

കൃഷിഭവനുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കാര്‍ഷികരംഗത്തെപ്പറ്റി മനസ്സിലാക്കാന്‍ സഹായിക്കുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ക്രോപ്പ് പ്ലാനിങ് ആന്‍ഡ് കള്‍ട്ടിവേഷന്‍, മാര്‍ക്കറ്റിങ്, എക്സ്റ്റന്‍ഷന്‍, അഡ്മിനിസ്ട്രേഷന്‍, അനുബന്ധമേഖലകള്‍ എന്നിവയില്‍ പ്രായോഗിക പരിശീലനം നേടാനും അവസരം ലഭിക്കും. യോഗ്യത: വി.എച്ച്.എസ്.ഇ. (അഗ്രി), കൃഷിശാസ്ത്രത്തില്‍/ജൈവകൃഷിയില്‍ ഡിപ്ലോമ. പ്രായം 01/08/2024-ല്‍ 18 മുതല്‍ 41 വയസ്സുവരെ. തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ പ്രോത്സാഹനമായി നല്‍കും. പരമാവധി ആറുമാസമായിരിക്കും കാലാവധി.നിശ്ചിതയോഗ്യതയുള്ളവര്‍ www.keralaagriculture.gov.in വഴിയും നേരിട്ടും സെപ്റ്റംബര്‍ 13 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം വെബ് സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതതെളിയിക്കുന്ന രേഖകള്‍സഹിതം ഇന്റര്‍വ്യൂ വേളയില്‍ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കൃഷിഭവനുകളിലാണ് നിയോഗിക്കപ്പെടുന്നത്. വിജയകരമായി ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.പ്രവൃത്തിപരിചയ സാക്ഷ്യപത്രമായി ഇത് ഉപയോഗിക്കാമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!