Connect with us

Kerala

ജീവനക്കാര്‍ പോലുമില്ല; കൂട്ടരാജിക്ക് പിന്നാലെ ഷട്ടറിട്ട് കൊച്ചിയിലെ ‘അമ്മ’ ആസ്ഥാനം

Published

on

Share our post

ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടിനും നടന്മാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും പരാതികള്‍ക്കും പിന്നാലെ ‘അമ്മ’ ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തില്‍ ആളൊഴിഞ്ഞ് കൊച്ചിയിലെ ‘അമ്മ’ സംഘടനാ ആസ്ഥാനം. സാധാരണഗതിയില്‍ ജീവനക്കാര്‍ ഉണ്ടാവുന്ന മുന്‍വശമടക്കം പൂട്ടിയാണ് ആസ്ഥാനത്തിന് ഷട്ടറിട്ടത്. ഭരണസമിതിയിലെ അംഗങ്ങള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.’അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും’, രാജിവെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.


Share our post

Kerala

കേരളത്തില്‍ വേനലിന് സമാനമായ ചൂട്; കാലര്‍ഷം തീരും മുമ്പേ വരണ്ട കാലാവസ്ഥ; മുന്നറിയിപ്പ്

Published

on

Share our post

കാലവർഷം കഴിയും മുന്നേ കേരളത്തില്‍ വരണ്ട കാലാവസ്ഥ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടു തുടങ്ങി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം വിവിധ ജില്ലകളില്‍ വരണ്ട കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി.അടുത്ത അഞ്ചുദിവസത്തേക്ക് നാലു ജില്ലകളില്‍ വരണ്ട കാലാവസ്ഥ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. സെപ്റ്റംബർ 20 നും 21 നും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ വരണ്ട കാലാവസ്ഥ പ്രവചനമുണ്ട്.

മുന്‍വര്‍ഷങ്ങളിലെ തനിയാവര്‍ത്തനമായതിനാല്‍ കാലാവസ്ഥാ ഗവേഷകര്‍ വരള്‍ച്ചാ സൂചനയും നല്‍കുന്നുണ്ട്. വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ അല്ലെങ്കില്‍ ദുര്‍ബലമാകുന്നതും പിന്നാലെ വേനല്‍ ശക്തമാകുന്നതുമാണ് പ്രവണത.ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മഴയുടെ അളവില്‍ 178 % വര്‍ദ്ധനയുണ്ടായിരുന്നു. പിന്നീട് വിട്ടു നിന്ന മഴ മേയ് അവസാനം 87 ശതമാനം വര്‍ദ്ധിച്ചു. സമീപകാലത്തെ ഏറ്റവും ശക്തമായ വേനല്‍ മഴയ്ക്കും കോട്ടയം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ മാസം വരെ മഴ തുടര്‍ന്നു.കേരളതീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് വിലക്കില്ല. കേരളത്തില്‍ അന്തരീക്ഷ താപനില കഴിഞ്ഞ ദിവസങ്ങളെ പോലെ തുടരും. തമിഴ്നാട്ടില്‍ ചൂട് 40 ഡിഗ്രി വരെ അനുഭവപ്പെടും. സാധാരണ അനുഭവപ്പെടുന്ന ചൂടിനേക്കാള്‍ പകല്‍ താപനില ഉയരും. തമിഴ്നാട്ടില്‍ സാധാരണയേക്കാള്‍ നാല് ഡിഗ്രി വരെ താപനില കൂടും. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ഈ മാസം 19 നും 20 നും ചൂട് കൂടും. കാലവർഷം അവസാനിക്കും മുമ്ബ് ഈ പ്രദേശങ്ങളില്‍ കാലാവസ്ഥ വകുപ്പ് ചൂട് കൂടുന്നതിന്റെ മുന്നറിയിപ്പും പുറപ്പെടുവിച്ചു.


Share our post
Continue Reading

Kerala

മാലിന്യം സംബന്ധിച്ച പരാതി നല്‍കാന്‍ വാട്‌സാപ് നമ്പർ

Published

on

Share our post

തിരുവനന്തപുരം:*പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവർക്കെതിരെ പരാതി നൽകുവാനും വാട്സാപ് നമ്പർ.ഇനി മുതല്‍ പരാതികള്‍ തെളിവുകൾ സഹിതം 9446700800 എന്ന വാട്സാപ് നമ്ബറിലേക്ക് അയക്കാം. സ്വച്ഛത ഹി സേവാ 2024 ക്യാമ്ബയിന്റെ സംസ്ഥാനതല ലോഞ്ചും മാലിന്യ നിക്ഷേപത്തിന് എതിരെ പരാതി നൽകുവാനുള്ള പൊതു വാട്സാപ്പ് നമ്പറിൻ്റെ പ്രഖ്യാപനവും കൊല്ലം കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് നിർവഹിച്ചു.

പൊതു വാട്സാപ് നമ്പർ എന്നത് ഒരു സോഷ്യൽ ഓഡിറ്റ് ആയി കൂടിയാണ് പ്രവർത്തിക്കുക. സംസ്ഥാനതല വാർ റൂമിൽ ലഭിക്കുന്ന പരാതികള് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നൽകുന്ന രീതിയാണ് പിന്തുടരുക. രണ്ടു ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന നടപടികളിൽ ആദ്യം മലിനമായ ഇടം ശുചിയാക്കുകയും രണ്ടാമതായി കുറ്റക്കാർക്ക് എതിരെ നടപടികള് സ്വീകരിക്കലുമാണ്.സംസ്ഥാനം സമ്പൂർണ മാലിന്യമുക്ത സംസഥാനമായി മാറുന്നതിനു ഓരോ പൗരന്റെയും സമർപ്പിത മനോഭാവത്തോടെയുള്ള പ്രവർത്തനം അനിവാര്യമാണെന്നും ജനപങ്കാളിത്തം വർധിപ്പിച്ചു മാലിന്യമുക്ത കേരളം സൃഷ്ടിക്കുക എന്നതാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബr രണ്ടിന് കൊട്ടാരക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.


Share our post
Continue Reading

Kerala

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്; മുന്നില്‍ പാലക്കാട്

Published

on

Share our post

കൊച്ചി: തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്. നിലവില്‍ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളില്‍ 36,41,328 ടിക്കറ്റുകള്‍ വിറ്റതായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും 5 ലക്ഷം രൂപ, 2 ലക്ഷം രൂപ എന്നിങ്ങനെയാണ് നാലും അഞ്ചും ലക്ഷം സമ്മാനങ്ങള്‍.ജില്ലാ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍. സബ് ഓഫീസുകളിലേതുകള്‍പ്പെടെ 6,59,240 ടിക്കറ്റുകളാണ് ഇതിനകം ജില്ലയില്‍ വിറ്റത്. 4,69470 ടിക്കറ്റുകള്‍ തിരുവനന്തപുരത്തും 4, 37,450 ടിക്കറ്റുകള്‍ തൃശ്ശൂരിലും വിറ്റു.കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുന്നതെന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Kerala1 hour ago

കേരളത്തില്‍ വേനലിന് സമാനമായ ചൂട്; കാലര്‍ഷം തീരും മുമ്പേ വരണ്ട കാലാവസ്ഥ; മുന്നറിയിപ്പ്

Kerala2 hours ago

മാലിന്യം സംബന്ധിച്ച പരാതി നല്‍കാന്‍ വാട്‌സാപ് നമ്പർ

Kerala2 hours ago

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്; മുന്നില്‍ പാലക്കാട്

Kerala16 hours ago

ഷുക്കൂര്‍ വധക്കേസ്:പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതല്‍ ഹരജി തള്ളി

Kerala16 hours ago

4000 ല്‍ അധികം തിയറ്ററുകള്‍, ടിക്കറ്റ് ഒന്നിന് 99 രൂപ; ദേശീയ ചലച്ചിത്ര ദിനം പ്രഖ്യാപിച്ചു

Kerala17 hours ago

വിജയം കുറവ്; ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ നിർദ്ദേശവുമായി ഗതാഗത വകുപ്പ്

Kerala19 hours ago

നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവർ: ഉറക്കം കൃത്യമായാൽ സിറോസിസ് സാധ്യത കുറയുമെന്ന് പഠനം

Kerala19 hours ago

മുന്‍കൂട്ടി തിരിച്ചറിയാന്‍ മാര്‍ഗമില്ല; കര്‍ഷകര്‍ക്ക് കണ്ണീരായി കായ്ക്കാത്ത പൈനാപ്പിള്‍ ചെടികള്‍

Kerala19 hours ago

ഇടുക്കി,പത്തനംതിട്ട കാഴ്ചകള്‍ ഒറ്റ പാക്കേജില്‍; എല്ലാ ജില്ലകളില്‍ നിന്നും ബഡ്ജറ്റ് ഗവിയാത്ര

Kerala19 hours ago

കാലാവസ്ഥാവ്യതിയാനം മൂലം ഓണക്കാലത്തും പൂക്കുന്ന കണിക്കൊന്ന

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!