Connect with us

Kerala

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ജൂനിയര്‍ എന്‍ജിനിയര്‍ പേപ്പര്‍ 1 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ജൂനിയര്‍ (SSC JE) എന്‍ജിനിയര്‍ പേപ്പര്‍ 1 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ജൂണ്‍ 5 മുതല്‍ ജൂണ്‍ 7 വരെ നടന്ന സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കൽ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരീക്ഷ ഫലം അറിയാവുന്നതാണ്. രജിസ്‌ട്രേര്‍ഡ് ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വേണം ഫലം അറിയാന്‍. സെപ്റ്റംബര്‍ അഞ്ച് വരെ ഫലം വെബ്‌സൈറ്റ് വഴി നോക്കാനുള്ള അവസരമുണ്ട് സിവില്‍ എന്‍ജിനീയറിങ്ങിന് 11,765 പേരും ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ വിഭാഗത്തിലായി 4458 പേരുമാണ് പേപ്പര്‍ 2 പരീക്ഷയ്ക്കായി യോഗ്യത നേടിയത്. പേപ്പര്‍ 1 ന്റെ ഫൈനല്‍ ആന്‍സര്‍ കീയും റെസ്‌പോണ്‍സ് ഷീറ്റും ഓഗസ്റ്റ് 22-ന് ലഭ്യമാവും. ഫലത്തിന്റെ ഒരു കോപ്പി ഭാവി ആവശ്യങ്ങള്‍ക്കായി പ്രിന്റ് എടുത്ത് സൂക്ഷിച്ച് വെയ്ക്കാം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://ssc.gov.in/


Share our post

Kerala

ഈ സന്ദേശം ആർക്കും ലഭിക്കാം, വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്

Published

on

Share our post

തിരുവനന്തപുരം: പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്‍റെ പേരിൽ വ്യാജസന്ദേശം. സാമൂഹിക മാധ്യമങ്ങൾ, എസ്.എം.എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. “നിങ്ങളുടെ പാഴ്‌സൽ വെയർഹൗസിൽ എത്തിയിട്ടുണ്ട്. പാഴ്‌സൽ നിങ്ങളിലെത്തിക്കാൻ രണ്ടുതവണ ശ്രമിച്ചു. എന്നാൽ വിലാസം തെറ്റായതിനാൽ പാഴ്‌സൽ കൈമാറാനായില്ല. അതിനാൽ 12 മണിക്കൂറിനകം വിലാസം അപ്ഡേറ്റ് ചെയ്‌തില്ലെങ്കിൽ പാഴ്സൽ തിരിച്ചയയ്ക്കേണ്ടി വരും. വിലാസം അപ്ഡേറ്റ് ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റൽ വകുപ്പിന്‍റെ പേരിലുള്ള സന്ദേശം പ്രചരിപ്പിക്കുന്നത്.ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ തപാൽ വകുപ്പിന്‍റേതിന് സമാനമായ വെബ്സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകാനുള്ള പേജാണ് ലഭിക്കുക.പാഴ്‌സൽ ലഭിക്കുന്നതിനായി 25 രൂപ നൽകാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുക.

പണം അയക്കാനായി നൽകുന്ന ബാങ്ക് ലോഗിൻ വിവരങ്ങൾ ലഭിക്കുന്നത് തട്ടിപ്പുകാർക്കായിരിക്കും. ഇതുപയോഗിച്ച് തട്ടിപ്പുകാർ ബാങ്കിന്‍റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയും നിങ്ങളുടെ അക്കൌണ്ടിലെ തുക പിൻവലിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. തപാൽ വകുപ്പ് വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ട് ഇത്തരത്തിൽ ആർക്കും സന്ദേശങ്ങൾ അയക്കാറില്ല.ഇത്തരം വ്യാജ ലിങ്കുകൾ വ്യക്തിവിവരങ്ങൾ ചോർത്താനും അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടാനും കാരണമാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്‌താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.


Share our post
Continue Reading

Kerala

മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ ഡിസംബര്‍ മുതല്‍

Published

on

Share our post

സംസ്ഥാനത്ത് കാര്‍ യാത്രയില്‍ കുട്ടികള്‍ക്കുള്ള സുരക്ഷാ സീറ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജു. 4-14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കാറില്‍ ഡിസംബര്‍ മുതല്‍ പ്രത്യേക മാതൃകയിലുള്ള സീറ്റില്ലെങ്കില്‍ പിഴ ഈടാക്കി തുടങ്ങുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. സീറ്റില്ലെങ്കില്‍ 1000 രൂപയാണ് പിഴ ചുമത്തുക. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ തുടക്കം. കുട്ടികളുടെ സുരക്ഷ ചിന്തിക്കേണ്ടത് ഡ്രൈവര്‍മാരും രക്ഷിതാക്കളുമാണ്. ടാക്‌സികളില്‍ കുട്ടികളുടെ സീറ്റ് നിര്‍ബന്ധമാക്കുന്നതില്‍ നിയമ ഭേദഗതി ആലോചിക്കുമെന്നും ഇതൊരു പുതിയ ഗതാഗത സംസ്‌കാരത്തിന്റെ തുടക്കമായി കാണണമെന്നും സി എച്ച് നാഗരാജു പറഞ്ഞു.

കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ നിര്‍ദ്ദേശത്തിന്റെ ലക്ഷ്യം. നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിന്‍സീറ്റില്‍ പ്രായത്തിന് അനുസരിച്ച്, ബെല്‍റ്റ് ഉള്‍പ്പടെയുള്ള പ്രത്യേക ഇരിപ്പിടം ഉറപ്പാക്കണമെന്നാണ് പുതിയ നിര്‍ദേശം. നാല് മുതല്‍ 14 വയസ് വരെയുള്ള, 135 സെന്റീ മീറ്ററില്‍ താഴെ ഉയരവുമുള്ള കുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച് വേണം ഇരിക്കാന്‍. സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവര്‍ ഉറപ്പാക്കണം. 4 മുതല്‍ 14 വയസ്സുവരെ കുട്ടികള്‍ക്ക് ഇരുചക്ര വാഹനയാത്രയ്ക്ക് ഹെല്‍മറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്ത് വയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ ഉറങ്ങിപ്പോയി അപകമുണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ നിര്‍ദേശം. ഘട്ടംഘട്ടമായിട്ടാണ് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക. ഒക്ടോബര്‍ വരെ ബോധവത്കരണവും നവംബറില്‍ മുന്നറിയിപ്പും നല്‍കും. ഡിസംബര്‍ മാസം മുതല്‍ പിഴ ഇടാകും.


Share our post
Continue Reading

Kerala

മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ബി.ജെ.പിയില്‍, അംഗത്വം സ്വീകരിച്ചു

Published

on

Share our post

മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖ ബി.ജെ.പിയില്‍. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.വെറും മൂന്നാഴ്ചത്തെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്ന് ശ്രീലേഖ പ്രതികരിച്ചു. നരേന്ദ്ര മോദി പ്രഭാവമാണ് ബിജെപിയിലേക്ക് എത്തിച്ചതെന്നും വ്യക്തമാക്കി. മുപ്പത്തിമൂന്നര വര്‍ഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. വിരമിച്ചതിന് ശേഷം പല കാര്യങ്ങളും മാറി നിന്ന് കാണാന്‍ തുടങ്ങി. അതിനു ശേഷമുള്ള അറിവിന്റെയും അനുഭവത്തിന്റെയും പശ്ചാത്തലത്തില്‍ ഇതാണ് ഏറ്റവും നല്ല വഴി എന്ന് തോന്നി. ജന സമൂഹത്തിന് തുടര്‍ന്നും സേവനം നല്‍കാന്‍ പറ്റിയൊരു അവസരമാണ് എന്ന് തോന്നിയത് കൊണ്ട് മാത്രമാണ് തീരുമാനം – ആര്‍ ശ്രീലേഖ വ്യക്തമാക്കി. തല്‍ക്കാലം ഒരു അംഗം മാത്രമാണ് താനെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Share our post
Continue Reading

Kerala6 mins ago

ഈ സന്ദേശം ആർക്കും ലഭിക്കാം, വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്

Kerala10 mins ago

മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ ഡിസംബര്‍ മുതല്‍

India14 mins ago

രത്തന്‍ ടാറ്റ അന്തരിച്ചു; വിടവാങ്ങിയത് നവഭാരത ശില്പികളിലൊരാൾ, മഹാമനുഷ്യസ്നേഹി

Kerala15 mins ago

മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ബി.ജെ.പിയില്‍, അംഗത്വം സ്വീകരിച്ചു

Kerala15 hours ago

ലഹരിക്കേസിൽ പ്രയാ​ഗ മാർട്ടിനെ ചോദ്യംചെയ്യും, നോട്ടീസ് നൽകി

Kerala15 hours ago

കൈക്കൂലി കേസില്‍ ഡി.എം.ഒ അറസ്റ്റില്‍

Kerala16 hours ago

ജിപ്മറിൽ ബി.എസ്‌.സി.നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾ

Kerala16 hours ago

കോഴിക്കോട് ഹോട്ടലിനു സമീപം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Kerala16 hours ago

റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

Kerala17 hours ago

ഫീച്ചര്‍ ഫോണ്‍ വഴി യു.പി.ഐ ഇടപാട്: പരിധി വര്‍ധിപ്പിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!