എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോത്സവിന് ഉജ്ജ്വല തുടക്കം

പേരാവൂർ: എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോത്സവ് മുരിങ്ങോടിയിൽ എഴുത്തുകാരൻ ഡോ. ജിനേഷ് കുമാർ എരമം ഉദ്ഘാടനം ചെയ്തു. മനസ്സ് വളരുന്ന നന്മയുള്ള മനുഷ്യരാണ് നാടിന്റെ സൗന്ദര്യമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഡിവിഷൻ പ്രസിഡന്റ് അഡ്വ. മിദ്‌ലാജ് സഖാഫി ആറളം അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ അബ്ദുൽ മജീദ് ദാരിമി പതാകയുയർത്തി. മുഖ്താർ ബുഖാരി സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി.
അഡ്വ.മിദ്‌ലാജ് സഖാഫി, പ്രൊഫ. ഷഫീഖ് സിദ്ദീഖി, ഷംനാസ് പേരാവൂർ എന്നിവർ സംസാരിച്ചു. രാത്രി നടന്ന ആസ്വാദന സദസിൽ സാദിഖലി ഫാളിലി ഗൂഡല്ലൂർ, പേരാവൂർ അലിഫ് പ്രിൻസിപ്പൾസിദ്ധിഖ് മഹ്മൂദി വിളയിൽ എന്നിവർ പ്രഭാഷണം നടത്തി. അഞ്ഞൂറിൽപ്പരം പ്രതിഭകൾ മാറ്റുരക്കുന്ന കലയരങ്ങ് ഞായറാഴ്ച സമാപിക്കും.