മാതൃക ചാരിറ്റബിൾ സൊസൈറ്റി ചെസ് മത്സരം നടത്തി

പേരാവൂർ : മാതൃക ചാരിറ്റബിൾ സൊസൈറ്റി മുരിങ്ങോടി സ്കൂളിൽ അണ്ടർ 10, 15, സീനിയർ ഓപ്പൺ ചെസ് ടൂർണമെൻ്റ് നടത്തി. അണ്ടർ 10-ൽ കെ.ആർ. സഞ്ജയ് (ചാവശേരി) ഒന്നാം സ്ഥാനം നേടി. ചിന്മയ് കൃഷ്ണ (കാസർകോട്) രണ്ടും തരുൺ കൃഷ്ണ മൂന്നാം സ്‌ഥാനവും നേടി. അണ്ടർ 15-ൽ റിൽവിൻ.എസ്. രാജേഷ് (തലശ്ശേരി) ഒന്നാം സ്ഥാനം നേടി. ധ്രുവ്ദീപ് (കതിരൂർ) രണ്ടാം സ്‌ഥാനവും ദേവദർശ് ശ്രീരാജ് (ചിറ്റാരിക്കൽ) മൂന്നാം സ്‌ഥാനവും നേടി. സീനിയർ ഓപ്പൺ വിഭാഗത്തിൽ മനോജൻ രവി (ചിറ്റാരിക്കൽ) ഒന്നും ഏബ്രഹാം മാത്യു (പേരാവൂർ) രണ്ടും ഹൃദിക്.എം.സന്തോഷ് (കണ്ണൂർ) മൂന്നാം സ്‌ഥാനവും നേടി.
മത്സരം തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എം.ജെ. ദേവദാസ് അധ്യക്ഷത വഹിച്ചു. എം.വി. മാത്യു, തോമസ് ജേക്കബ്, എ.പി. സുജീഷ് എന്നിവർ സംസാരിച്ചു.