Connect with us

Kerala

നിങ്ങളൊരു സെക്കൻഡ് ഹാൻഡ് കാർ ഉടമയാണോ? ഈ തെറ്റ് വരുത്തിയാൽ വലിയ വില നൽകേണ്ടിവരും!

Published

on

Share our post

ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയാണ് ഇന്ത്യ. പഴയ വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുള്ള വലിയൊരു യൂസ്‍ഡ് കാർ വിപണിയും ഇവിടെയുണ്ട്. ബഡ്ജറ്റ് കുറവായ പലരും പുതിയ കാറിന് പകരം പഴയ കാർ വാങ്ങിയാണ് സ്വന്തമായിട്ടൊരു കാർ എന്ന സ്വപ്‍നം പൂവണിയിക്കുന്നത്. നിങ്ങൾക്ക് ഒരു സെക്കൻഡ് ഹാൻഡ് കാർ ഉണ്ടെങ്കിൽ, ഈ കാർ മറ്റേതെങ്കിലും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുക. നിങ്ങൾ ഓടിക്കുന്ന കാർ മറ്റേതെങ്കിലും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിൽ, ശ്രദ്ധിക്കുക. അത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ നിങ്ങളുടെ സംസ്ഥാനത്തേക്ക് മാറ്റുകയും അവ വീണ്ടും രജിസ്റ്റർ ചെയ്യുകയും ചെയ്യേണ്ടത് ആവശ്യമാണ്.

നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ പോലീസിന് നിങ്ങളുടെ സെക്കൻഡ് ഹാൻഡ് കാർ പിടിച്ചെടുക്കാം . നിങ്ങളുടെ സംസ്ഥാനത്ത് മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം ഓടിക്കാൻ, നിങ്ങൾ അത് വീണ്ടും രജിസ്റ്റർ ചെയ്യണം. ഇതിൽ വീഴ്ച വരുത്തുന്നത് ട്രാഫിക് നിയമലംഘനമായി കണക്കാക്കും. ഇതുകൂടാതെ, ഇത് നികുതിവെട്ടിപ്പിൻ്റെ പരിധിയിലും വരും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ വലിയ വില നൽകേണ്ടിവരും.

നിയമങ്ങൾ എന്താണ് പറയുന്നത്?

1988ലെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനത്തിൻ്റെ ഉടമ ഇപ്പോൾ സ്ഥിരമായി ഓടിക്കുന്ന സംസ്ഥാനത്ത് ഒരു വർഷത്തിനകം വാഹനം വീണ്ടും രജിസ്റ്റർ ചെയ്യണം. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ നിയമ നടപടികൾ ഉറപ്പാണ്. ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ വാഹനം പിടിച്ചെടുക്കാനും കഴിയും.

വാഹനം വീണ്ടും രജിസ്റ്റർ ചെയ്യേണ്ടത് എന്തുകൊണ്ട്?

മറ്റൊരു സംസ്ഥാനത്ത് നിന്ന് വാഹനം വീണ്ടും രജിസ്റ്റർ ചെയ്യുന്നതിലൂടെ നിരവധി നേട്ടങ്ങളുണ്ട്. ഒന്നാമതായി, ഇത് റോഡ് നികുതിയിലും മറ്റ് നികുതി പിരിവിലും സംസ്ഥാനങ്ങളെ സഹായിക്കുന്നു. രണ്ടാമതായി, വാഹനമോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ ഇത് സഹായിക്കുന്നു. മൂന്നാമതായി, വാഹന ഉടമകൾക്ക് ഇൻഷുറൻസ് പോളിസി എടുക്കാനും മലിനീകരണ സർട്ടിഫിക്കറ്റ് നേടാനും അതുവഴി റോഡുകളിലെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്നു.

വാഹനം എങ്ങനെ വീണ്ടും രജിസ്റ്റർ ചെയ്യും?

വാഹൻ പോർട്ടലിൻ്റെ സഹായത്തോടെ നിങ്ങൾക്ക് വാഹനം വീണ്ടും രജിസ്റ്റർ ചെയ്യാം. ആദ്യം വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ള റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (ആർടിഒ) നിന്ന് നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വാങ്ങണം. എൻഒസി ലഭിച്ച ശേഷം, നിങ്ങൾ വാഹൻ പോർട്ടലിൽ പോയി വാഹന കൈമാറ്റത്തിനുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് ഫീസ് അടയ്ക്കണം.

ആവശ്യമായ രേഖകൾ

അന്തർ സംസ്ഥാന ട്രാൻസ്ഫർ അപേക്ഷാ ഫോം

അന്തർ സംസ്ഥാന കൈമാറ്റത്തിന് നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി).

ഒറിജിനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

ഇൻഷുറൻസ് പോളിസി

മലിനീകരണ സർട്ടിഫിക്കറ്റ്

ഐഡൻ്റിറ്റി പ്രൂഫ്

അഡ്രസ് പ്രൂഫ്

ഇതിനുശേഷം, നിങ്ങൾ വാഹനം ഓടിക്കാൻ ആഗ്രഹിക്കുന്ന സംസ്ഥാനത്തിൻ്റെയോ നഗരത്തിൻ്റെയോ ബന്ധപ്പെട്ട ആർടി ഓഫീസിൽ പോയി നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കേറ്റ്, ഫോമും മറ്റ് രേഖകളും സമർപ്പിക്കുക. നിങ്ങളുടെ സെക്കൻഡ് ഹാൻഡ് കാർ ഉദ്യോഗസ്ഥർ പരിശോധിക്കും. നിങ്ങൾ റോഡ് നികുതിയും മറ്റും അടയ്ക്കേക്കേണ്ടിവരും. മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം, വാഹനത്തിൻ്റെ പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ലഭിക്കും. ഇതിനുശേഷം നിങ്ങൾക്ക് ധൈര്യമായി ഈ വാഹനം പൊതുനിരത്തിൽ ഡ്രൈവ് ചെയ്യാം.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!