സർക്കാർ ആസ്പത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു; കാഞ്ഞങ്ങാട് 50 വിദ്യാർത്ഥികൾ ആസ്പത്രിയിൽ

Share our post

കാസർഗോഡ്: കാഞ്ഞങ്ങാട് സർക്കാർ ആസ്പത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ. സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്തതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ആസ്പത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ആസ്പത്രിക്ക് തൊട്ട് സമീപത്താണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. കുട്ടികൾ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത് ദുർഗന്ധം പടർന്നു. അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ചില കുട്ടികൾക്ക് തലകറക്കവും ചിലർക്ക് തലവേദനയും മറ്റ് ചിലർക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!