മരുമകൻ പെട്രോളൊഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി : ഇടുക്കി പൈനാവിൽ മകളുടെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെത്തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അമ്പത്തിയാറ് കോളനിയിൽ താമസിച്ചിരുന്ന കൊച്ചു മലയിൽ അന്നക്കുട്ടി (68) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഈ മാസം അഞ്ചിനാണ് മകൾ പ്രിൻസിയുടെ ഭർത്താവ് സന്തോഷ് അന്നക്കൂട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഒപ്പമുണ്ടായിരുന്ന കൊച്ചുമകൾ ലിയക്കും പരിക്കേറ്റിരുന്നു. ശേഷം അന്നക്കുട്ടിയുടെയും മകൻ ജിൻസിൻ്റെയും വീടുകൾക്ക് തീയിടുകയും ചെയ്‌തു. തുടർന്ന് ഒളിവിൽ പോയ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.