കേന്ദ്ര മന്ത്രി സുരേഷ് ഗോപി പി.പി.മുകുന്ദന്റെ വീട് സന്ദർശിച്ചു

പേരാവൂർ: അന്തരിച്ച മുൻ ബി.ജെ.പി ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറി പി.പി. മുകുന്ദന്റെ വീട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. മുകുന്ദന്റെ സഹോദരൻ ഗണേശൻ മാസ്റ്റർ, സഹോദര മക്കളായ കിഷൻ ചന്ദ്, രശ്മി എന്നിവരുമായി സംസാരിച്ചു. വത്സൻ തില്ലങ്കേരി, കെ. രഞ്ജിത്ത് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.